വസ്ത്രധാരണത്തിന്റെ പേരിൽ യുവനടിമാരായ അനിഖ സുരേന്ദ്രനും അനശ്വര രാജനും സൈബർ ആക്രമണം. കഴിഞ്ഞ ദിവസം അനിഖ സുരേന്ദ്രൻ ആദ്യമായി നായികയായി എത്തുന്ന ഓ മൈ ഡാർലിങ് എന്ന ചിത്രത്തിന്റെ പൂജ ചടങ് നടന്നിരുന്നു, മൈക്ക് എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിക്കായി അനശ്വര രാജനും കൊച്ചിയിൽ എത്തിയിരുന്നു. ഇരുവരും ധരിച്ച വസ്ത്രങ്ങളാണ് ഒരുകൂട്ടം സദാചാര വാദികളെ ചൊടിപ്പിച്ചത്.
പിന്നാലെയാണ് വൻ തോതിൽ സൈബർ ആക്രമണം നടക്കുന്നത്. ഇരുവരുടെയും മാതാപിതാക്കൾക്കെതിരെയും വിമർശനം നടക്കുന്നുണ്ടെന്നതാണ് ശ്രദ്ധേയം. സംസ്‌കാരസമ്പന്നമായ കേരളത്തിൽ ഇത്തരം വേഷഭൂഷാദികൾ ഒട്ടും നന്നല്ല സുഹൃത്തേ.
കുറച്ചുകൂടി സഭ്യമായ വസ്ത്ര അലങ്കാരം നന്നായിരുന്നു.
യുവാക്കളെ കൊണ്ട് പതിനൊന്നുകാരിയെ കൂട്ടബലാത്സംഗം ചെയ്യിച്ച് സുഹൃത്തായ ഇരുപത്തിയൊന്നുകാരി
മോളെ ഇതൊന്നും ശരിയല്ല ഇങ്ങനെ ആകരുത് കുട്ടികൾ നല്ല ഡ്രസ്സ് എടുത്ത് അന്തസായി നടക്കണം വരുന്ന തലമുറക്ക് മാതൃകയാവണം നിങ്ങൾ ഇതു കാണിക്കുമ്പോൾ വളർന്നുവരുന്ന ബാലതാരങ്ങൾ ഇതിനേക്കാളും മോശമുള്ള വസ്ത്രങ്ങൾ തിരഞ്ഞെടുക്കും പ്രേക്ഷകർ നല്ല ഡ്രസ്സ് ഇട്ടാണ് നിങ്ങളെ കാണാൻ ആഗ്രഹിക്കുന്നത്, ഇങ്ങനെ നീളുന്നു സദാചാര വാദികളുടെ ഉപദേശങ്ങൾ.
കൂടാതെ കുട്ടികളാണെന്ന പരിഗണന പോലും നൽകാതെ കേട്ടാലറയ്ക്കുന്ന അസഭ്യവർഷവും നടത്തുന്നുണ്ട്. മുൻപുരം ഇത്തരത്തിൽ സദാചാര വാദികൾ ഇരുവരുടെയും വസ്ത്ര ധാരണത്തിനെതിരെ നടിമാർക്കെതിരെ സൈബർ ആക്രമണം അഴിച്ചുവിട്ടിട്ടുണ്ട്. എന്നാൽ ആക്രമണം തുടരുമ്പോഴും ഇരുവരും മൗനം പാലിച്ച് തങ്ങളുടേതായ ജോലി തിരക്കുകളിലേയ്ക്ക് മുഴുകിയിരിക്കുകയാണ് താരങ്ങൾ.