സോഷ്യൽമീഡിയയിൽ സജീവമായി ഇടപെടുന്ന താരമാണ് നടി നിമിഷ സജയൻ . ഇപ്പോൾ നിമിഷ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ച ചില പെയിന്റിംഗുകളാണ് ശ്രദ്ധേയമാകുന്നത്. ആർത്തവവുമായി ബന്ധപ്പെട്ട ചിത്രമാണ് നിമിഷ ആരാധകരുമായി പങ്കുവെച്ചത്.
‘സ്ത്രീകൾക്ക് പ്രണയവും കാമവും ബാധകമല്ലേ?’; കമന്റിന് മറുപടിയുമായി നടി സ്വാസിക
അതെ, നമ്മൾക്ക് രക്തമൊഴുകും, അതുകൊണ്ടാണ് നമ്മൾ നിലനിൽക്കുന്നത്- എന്ന കുറിപ്പോടുകൂടിയാണ് ഈ ചിത്രം പങ്കുവച്ചത്.
ഇതുകൂടാതെ സ്ത്രീകളുടെ വ്യത്യസ്തഭാവങ്ങൾ പകർത്തിയ ചിത്രങ്ങളും നിമിഷ പങ്കുവച്ചിട്ടുണ്ട്. നിമിഷ തന്നെ വരച്ച ചിത്രങ്ങളാണിതെന്നാണ് ലഭിക്കുന്ന സൂചനകൾ. ചിത്രങ്ങൾ ആരാധകരും ഏറ്റെടുത്തു.
ബിജു മേനോൻ നായകനായ തെക്കൻ തല്ല് എന്ന ചിത്രമാണ് നിമിഷയുടെ ഏറ്റവും പുതിയ റിലീസ്. ശ്രീജിത്ത് എൻ. സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പത്മപ്രിയ, റോഷൻ തുടങ്ങിയവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.