സെലിബ്രിറ്റികളുടെപ്രവർത്തികൾസമൂഹത്തിന് മാതൃകയാകണമെന്ന വാദം ശക്തമാണ്. അപ്പോൾ താരങ്ങൾ ചെയ്യുന്ന ഓരോ കാര്യങ്ങൾക്കും സോഷ്യൽമീഡിയയിലടക്കം വലിയ പ്രാധാന്യംലഭിക്കും. ഇപ്പോഴിതാ ഭർത്താവിന് പാദപൂജ ചെയ്ത് നടി പ്രണിത സുഭാഷ് ഇത്തരത്തിൽ സോഷ്യൽമീഡിയയുടെ രോഷത്തിന് ഇരയായിരിക്കുകയാണ്.
പ്രണിത തന്നെയാണ് ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. ഭീമന അമാവാസ്യ എന്ന് എന്ന ചടങ്ങിലെ ചിത്രമാണ് താരം പങ്കുവെച്ചത്. കർണാടക, ആന്ധപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ ആചാരമാണിത്. ഭർത്താവിന്റെ കാൽപാദങ്ങൾ പ്ലേറ്റിൽ വച്ച് പൂജിക്കുകയാണ് പ്രണിത.
also read- അരമണിക്കൂറിൽ വരാമെന്ന് പറഞ്ഞ സിജോയെ തേടി അലഞ്ഞ് കുടുംബം; മീറ്ററുകൾ അപ്പുറത്ത് ചോര വാർന്ന് മരണത്തോട് മല്ലടിച്ച് യുവാവ്; ഒടുവിൽ ദാരുണ മരണം
ചിത്രം പങ്കുവെച്ച് അധികം കഴിയും മുൻപ് തന്നെ സംഭവം സമൂഹമാധ്യമങ്ങളിൽ വൈറലായി. ആധുനിക സമൂഹം സ്ത്രീപുരുഷ സമത്വത്തിൽ വിശ്വസിക്കുന്നവരാണെന്നും അതിനെ പിറകോട്ട് വലിക്കരുതെന്നും വിമർശകർ പ്രണിതയെഉപദേശിക്കുകയാണ്.
എന്നാൽ പ്രണിത അവരുടെ ഭർത്താവിനെ സ്നേഹിക്കുന്നതിനാലാണ് ഈ ചിത്രം പങ്കുവച്ചതെന്നും ഇത് വിധേയത്വമല്ലെന്നും ബഹുമാനമാണെന്നുമാണ് മറ്റൊരു കൂട്ടരുടെ വാദം. അവരുടെ വ്യക്തിസ്വാതന്ത്ര്യത്തിൽ ഇടപെടരുതെന്നും നടിയെ അനുകൂലിക്കുന്നവർ പറയുന്നു.