തെന്നിന്ത്യൻ താരം നിത്യമേനോന് ധാരാളം ആരാധകരുണ്ട്. മലയാളത്തിൽ ചുരുങ്ങിയ ചിത്രങ്ങളിലേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും താരത്തിന് നിരവധി പേരാണ് കേരളത്തിലും ആരാധകരായിട്ടുള്ളത്. ഇന്ദു വിഎസിന്റെ സംവിധാനത്തിൽ പുറത്തുവന്ന ആർട്ടിക്കിൾ 19 (1) (എ) ആണ് നിത്യയുടെ ഏറ്റവും ലേറ്റസ്റ്റായി റിലീസായ ചിത്രം.
അതേസമം, തനിക്ക് നേരിടേണ്ടി വന്ന ശല്യത്തെ കുറിച്ച് പറയുകയാണ് നിത്യ മേനോൻ. ബി ഉണ്ണികൃഷ്ണൻ-മോഹൻലാൽ ചിത്രം ആറാട്ട് സിനിമയുടെ തീയേറ്റർ റെസ്പോൺസ് വീഡിയോയിലൂടെ വൈറലായ സന്തോഷ് വർക്കി എന്ന വ്യക്തിയെ കുറിച്ചാണ് നിത്യ പറയുന്നത്.
നിത്യ മേനോനെ തനിക്ക് വിവാഹം കഴിക്കണം എന്ന തരത്തിലൊക്കെ സന്തോഷ് വർക്കി പ്രതികരിച്ചിരുന്നു. വർഷങ്ങളായി താൻ നിത്യയോട് ഇക്കാര്യങ്ങൾ പറയുകയാണ് എന്ന തരത്തിലാണ് സന്തോഷ് ഇക്കാര്യങ്ങൾ ശ്രദ്ധ നേടിയ ശേഷം പലയിടങ്ങളിൽ പറഞ്ഞിരുന്നത്.
ഒടുവിൽ സന്തോഷ് വർക്കി വലിയശല്യമായിരുന്നു എന്ന് തുറന്നടിച്ചിരിക്കുകയാണ് നിത്യ. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് നിത്യ മേനോൻ ഇക്കാര്യങ്ങൾ പറഞ്ഞത്.
വർഷങ്ങളായി ഒരുപാട് രീതിയിൽ അയാൾ കുറെ കഷ്ടപ്പെടുത്തിയെന്നും, തന്നെയും തന്റെ മാതാപിതാക്കളെയും ഒരുപാട് ബുദ്ധിമുട്ടിച്ചുവെന്നുമാണ് താരം പറയുന്നത്. ‘അയാൾ പറയുന്നത് ഒക്കെ കേട്ട് അതൊക്കെ വിശ്വസിച്ചാൽ നമ്മളാകും മണ്ടൻമാർ. കുറെ വർഷങ്ങളായി ഒരുപാട് കഷ്ടപ്പെടുത്തിയിട്ടുണ്ട്. അഞ്ചാറ് വർഷങ്ങളായി അയാൾ പുറകെയാണ്. ആളുകൾ അയാളെ പറ്റി സന്തോഷത്തോടെ കമന്റ് ചെയ്യുന്ന പോലെയല്ല കാര്യങ്ങൾ.’
ALSO READ- സീരിയൽ താരത്തിന്റെ അമ്മയെ സൈക്കിളിച്ചു; ഒമ്പതുകാരന് എതിരെ കേസ്
‘എല്ലാവരോടും വളരെ ശാന്തമായി ഇടപെടുന്ന എന്റെ അച്ഛനും അമ്മയും പോലും അയാളോട് ദേഷ്യപ്പെട്ട് സംസാരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. പിന്നീട് എനിക്ക് അയാൾ വിളിച്ചാൽ അവരോട് ബ്ലോക്ക് ചെയ്യണം എന്ന് പറയേണ്ടിവരെ വന്നിട്ടുണ്ട്. അയാളുടെ തന്നെ 20, 30 നമ്പറുകൾ ബ്ലോക്ക് ചെയ്തിട്ടുണ്ട്. എന്റെ ചുറ്റുമുള്ള എല്ലാവരെയും വിളിച്ചിട്ടുണ്ട്. ജീവിതത്തിൽ ഒരു കീടം പോലെയാണ് അയാൾ.’
‘ശരിക്കും ഞാൻ ആയത് കൊണ്ട് മാത്രമാണ് ഇങ്ങനെ ഇരിക്കുന്നത്. എനിക്ക് ഇതിൽ ഒന്നും തന്നെ ഇടപെടാൻ താൽപ്പര്യമില്ലാത്തത് കൊണ്ടാണ്. എല്ലാവരും എന്നോട് പറഞ്ഞിട്ടുണ്ട് പോലീസിൽ പരാതി ഒക്കെ കൊടുക്കണമെന്നെക്കെ. പക്ഷെ ഓരോത്തർക്കും ഓരോത്തരുടെ ജീവിതമാണല്ലോ, എനിക്ക് എന്റെ ജീവിതത്തിൽ ചെയ്ത് തീർക്കാൻ കുറെ കാര്യങ്ങളുണ്ട്.’- നിത്യ പറയുന്നു.