തെന്നിന്ത്യയിൽ ഒട്ടേറെ ആരാധകരുള്ള താരമാണ് സാമന്ത റൂത്ത് പ്രഭു. വിവാഹശേഷവും സിനിമയിൽ സജീവമായ താരം വിവാഹമോചനത്തോടെ സൂപ്പർതാര പദവിയിലേക്ക് ഉയർന്നിരിക്കുകയാണ്. ഹിന്ദി സീരീസിലൂടെ ബോളിവുഡിലും പരിചിതയാണ് സാമന്ത.
തെലുങ്ക് നടനും താരപുത്രനുമായ നാഗചൈതന്യയുമായുള്ള വിവാഹവും വേർപിരിയലുമെല്ലാം സാമന്തയുടെ ജീവിതത്തെ ഗോസിപ്പ് കോളങ്ങളിൽ നിറച്ചിരുന്നു. 2017-ൽ വിവാഹിതരായ ഇരുവരും നാലു വർഷം നീണ്ടുനിന്ന ബന്ധത്തിന് ശേഷം 2021-ലാണ് വിവാഹമോചിതരായത്.
അതേസമയം, പിരിഞ്ഞതിന് ശേഷം ഇരുവരും ഒന്നിച്ചു താമസിച്ചിരുന്ന വീട്ടിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് സാമന്ത. നാഗ ചൈതന്യയ്ക്ക് ഒപ്പം താമസിച്ചിരുന്ന വീട് വീണ്ടും സാമന്ത സ്വന്തമാക്കി എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. വൻ തുക മുടക്കിയാണ് നടി വീട് വാങ്ങിയതെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്.
നടനും നിർമാതാവുമായ മുരളി മനോഹർ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.ബന്ധം വേർപിരിഞ്ഞ ശേഷം ഇരുവരും വേറെ വേറെ വീടുകളിലേക്ക് മാറിയിരുന്നു. എന്നാൽ സാമന്ത സംതൃപ്ത അല്ലായിരുന്നെന്നും അതുകൊണ്ടാണ് വലിയ വില കൊടുത്ത് വീട് തിരികെ വാങ്ങിയതെന്നും മുരളി മനോഹർ വീഡിയോയിൽ പറയുന്നുണ്ട്.
അതേസമയം, പലരും പ്രചരിപ്പിക്കുന്നതു പോലെ ഛായിൽ നിന്നും ജീവനാംശമായി സ്വന്തമാക്കിയെടുത്തതല്ല ആ വീടെന്നും സാമന്ത വലിയൊരു തുക നൽകി വാങ്ങിയതാണെന്നുമാണ് വിശദീകരണം. വീട്ടിലിപ്പോൾ അമ്മയും സാമന്തയും മാത്രമാണ് ഉള്ളതെന്നുമാണ് മുരളി മനോഹർ വ്യക്തമാക്കുന്നത്.
പുഷ്പയിലെ ഐറ്റം സോംഗിലൂടെ വീണ്ടും ചർച്ചകളിലേക്ക് വന്ന സാമന്ത, വിജയ് ദേവരകൊണ്ടയ്ക്ക് ഒപ്പമുള്ള ഖുശിയുടെ റിലീസിനായി കാത്തിരിക്കുകയാണ്. 2022 ഡിസംബർ 23-ന് തിയേറ്ററുകളിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ശിവ നിർവാണയാണ്.