മുംബൈ : താരദമ്പതികളായ കത്രീന കൈഫിനും വിക്കി കൗശലിനും വധഭീഷണി. ഇന്‍സ്റ്റഗ്രാമിലൂടെ അജ്ഞാതന്റെ ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നു എന്ന പരാതിയില്‍ മുംബൈ സാന്റക്രൂസ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
ഇരുവര്‍ക്കും അജ്ഞാതന്റെ ഭീഷണി ലഭിച്ചതായാണ് വിവരം. ഇത് കൂടാതെ ഇയാള്‍ കത്രീനയെ പിന്തുടര്‍ന്ന് ശല്യം ചെയ്യുകയും ചെയ്തിരുന്നതായി വിക്കി പരാതിയില്‍ പറയുന്നു. ഐടി ആക്ട് സെക്ഷന്‍ 506(2), 354 (ഡി), ഐപിസി 67 എന്നീ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
കുറച്ച് നാളുകള്‍ക്ക് മുമ്പ് ബോളിവുഡ് താരങ്ങളായ സല്‍മാന്‍ ഖാന്‍, സ്വര ഭാസ്‌കര്‍ എന്നിവര്‍ക്കും അജ്ഞാതരുടെ വധഭീഷണി ഉണ്ടായിരുന്നു. പിതാവ് സലിം ഖാന്റെ പേരില്‍ എത്തിയ ഭീഷണിക്കത്തിന്റെ തുടര്‍ന്ന് മുംബൈ പോലീസ് സല്‍മാന്റെ സുരക്ഷ ശക്തമാക്കിയിരുന്നു.