തമിഴ് സിനിമാതാരം സിമ്പു (സിലമ്പരസൻ) വിവാഹിതനാകുന്നു. വാർത്ത വെളിപ്പെടുത്തിയത് താരത്തിന്റെ പിതാവാണ്. സിമ്പുവിന്റെ അച്ഛൻ ടി രാജേന്ദർ കഴിഞ്ഞദിവസം മാധ്യമങ്ങളെ കണ്ടപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സംവിധായകനും നിർമാതാവുമായ ടി രാജേന്ദർ അമേരിക്കയിൽ ചികിത്സയ്ക്ക് ശേഷം ചെന്നൈയിൽ മടങ്ങിയെത്തിയ ശേഷമാണ് മാധ്യമങ്ങളോട് ഇക്കാര്യം വെളിപ്പെടുത്തിയത്.
‘കാലചക്രം ഉരുളുമ്പോൾ താഴെ നിന്നവർ മുകളിലേക്ക് വരും. മുകളിലുള്ളവർ താഴെ പോവും. സിമ്പു ഉടൻ വിവാഹിതനാകും. ദൈവം നല്ലൊരു പെൺകുട്ടിയെ സിമ്പുവിന്റെ ഭാര്യയായും ഞങ്ങളുടെ വീട്ടിലെ മരുമകളായും നൽകും’- രാജേന്ദർ പറഞ്ഞു.
സിമ്പു അതിഥി വേഷത്തിലെത്തുന്ന ചിത്രമായ മഹ തീയറ്ററുകളിൽ എത്തിയിരിക്കുകയാണ്. യുആർ ജലീൽ സംവിധാനം ചെയ്ത് മതി അഴഗൻ നിർമിക്കുന്ന ചിത്രത്തിൽ ഹൻസികയാണ് നായിക. സിമ്പു ഗായകനായും തെലുങ്ക്-തമിഴ് ഇൻഡസ്ട്രികളിൽ തിളങ്ങുകയാണ്.