ലൊക്കേഷനിൽ കൃത്യസമയത്ത് എത്തുന്നില്ല; നിർമ്മാതാക്കൾക്ക് കനത്തനഷ്ടം; ശ്രീനാഥ് ഭാസിക്ക് എതിരെ നടപടി എടുക്കാൻ ഒരുങ്ങി ഫിലിം ചേമ്പർ

കൊച്ചി: ചലച്ചിത്ര ചിത്രീകരണത്തിനായി ശ്രീനാഥ് ഭാസി കൃത്യസമയത്ത് എത്തുന്നില്ലെന്ന പരാതിയുമായി നിർമ്മാതാക്കൾ. താരം ഷൂട്ടിംഗ് ലൊക്കേഷനുകളിൽ കൃത്യസമയത്ത് എത്തുന്നില്ലെന്നും നിർമ്മാതാക്കൾക്ക് വലിയ നഷ്ടം ഉണ്ടാകുന്നുവെന്നുമാണ് പരാതി. പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് നടൻ ശ്രീനാഥ് ഭാസിക്കെതിരെ നടപടിയെടുക്കാൻ ഒരുങ്ങുകയാണ് ഫിലിം ചേമ്പർ.

സിനിമാമേഖലയിലെ പ്രതിസന്ധികളെക്കുറിച്ച് ചർച്ച ചെയ്യാനായി കഴിഞ്ഞദിവസം വിവിധ സിനിമ സംഘടനകളുടെ നേതൃത്വത്തിൽ കൊച്ചിയിൽ ചേർന്ന ഫിലിം ചേമ്പർ യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായിരിക്കുന്നത്. ശ്രീനാഥ് ഭാസി നിജസ്ഥിതി ഫിലിം ചേമ്പറിലെത്തി അറിയിക്കണമെന്നാണ് നിർദേശം ഉയർന്നത്.

അതേസമയം, താരത്തിന് ഇനിയുള്ള പ്രോജക്ടുകൾക്ക് അനുമതി നൽകുമ്പോൾ ചേമ്പറുമായി ആലോചിക്കണമെന്നും നിർദേശമുണ്ട്. ശ്രീനാഥ് ഭാസിക്ക് അമ്മയിൽ മെമ്പർഷിപ്പ് ഇല്ലാത്തതിനാലാണ് നടപടിക്ക് ഫിലിം ചേമ്പർ മുൻകൈയെടുക്കുന്നത്.

ALSO READ- വെള്ളനാട് സർക്കാർ ആശുപത്രിയിലെ ലിഫ്റ്റ് ഉദ്ഘാടനത്തിൽ തമ്മിൽ തല്ലി സഹോദരങ്ങളായ കോൺ്രസ് നേതാക്കൾ; പോലീസിൽ പരാതിയുമായി രണ്ടുപേരും

നടൻമാർ ചില പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവുമാരെ മാനേജർ ആക്കിയത് ഇനി അനുവദിക്കില്ലെന്നും യോഗത്തിൽ തീരുമാനമെടുത്തു. താരങ്ങളുടെ പ്രതിഫലം സംബന്ധിച്ച ചർച്ച അടുത്ത മാസം ചേരുന്ന യോഗത്തിൽ നടക്കും.

Exit mobile version