വിവാഹിതരായില്ല; എന്നാലിത് പുതിയ തുടക്കം; സുസ്മിത സെന്നുമായി ഡേറ്റിങ്ങിലെന്ന് ലളിത് മോദി

ന്യൂഡൽഹി: വിവാദനായകനും മുൻ ഐപിഎൽ ചെയർമാനുമായ വ്യവസായി ലളിത് മോദിയുടെ വെളിപ്പെടുത്തലിന്റെ ഞെട്ടലിലാണ് ബിടൗണും ആരാധകരും. ലളിത് മോദിയുടെ വെളിപ്പെടുത്തൽ മറ്റൊന്നുമല്ല, ബോളിവുഡ് താരവും മുൻ ലോകസുന്ദരിയുമായ സുസ്മിതാസെന്നുമായി ഡേറ്റിങ്ങിലാണെന്നാണ് മോദി പറയുന്നത്.

ഇക്കാര്യം ലളിത് മോദി തന്നെയാണ് ട്വീറ്റ് ചെയ്തത്. ഇരുവരുടെയും ആഘോഷ ചിത്രങ്ങളും ട്വീറ്റ് ചെയ്തിട്ടുണ്ട്. ‘മാലദ്വീപിലും സാർഡീനിയയിലുമുള്ള സന്ദർശനം കഴിഞ്ഞ് ലണ്ടനിൽ മടങ്ങി എത്തിയതേയുള്ളൂ. നല്ലപാതിക്കൊപ്പം പുതിയ ജീവിതത്തിന് പുതിയ തുടക്കമായിരിക്കുന്നു. ചന്ദ്രനും മുകളിലെന്ന തോന്നൽ’.- ലളിത് മോദി ട്വീറ്റ് ചെയ്തു.

അതേസമയം, ഈ ട്വീറ്റിന് നിരവധിപ്പേർ കമന്റുകളുമായി എത്തിയിട്ടുണ്ട്. വിവാഹം കഴിച്ചോയെന്ന് ചിലർ ചോദിച്ചപ്പോൾ ലളിതിന്റെ ബിസിനസ് പാർട്ണറായിരിക്കും സുസ്മിതയെന്നാണ് മറ്റുചിലർ പ്രതികരിക്കുന്നത്.

ALSO READ- ആവശ്യപ്രകാരം ഭർത്താവിനെ ഉപേക്ഷിച്ചു; കാമുകൻ മറ്റൊരാളെ വിവാഹം ചെയ്തു! പിറന്നാൾ ഭക്ഷണം ഒരുക്കി വിളിച്ചുവരുത്തി കുത്തിക്കൊലപ്പെടുത്തി! രതീഷിന്റെ ശരീരത്തിൽ 30 കുത്തുകൾ, യുവതി കീഴടങ്ങി

ഒടുവിലാണ് ഊ അഭ്യൂഹങ്ങൾക്കെല്ലാം ഉത്തരം നൽകി ലളിത് മോദി വീണ്ടും ട്വീറ്റ് ചെയ്ത്. തങ്ങൾ ഡേറ്റിങ്ങിലാണെന്നും വിവാഹിതരായിട്ടില്ലെന്നും എന്നാൽ ഒരു ദിവസം അതും സംഭവിക്കുമെന്നാണ് ട്വീറ്റ്.

Exit mobile version