മലയാള സിനിമാ താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റ് മോഹൻലാലിന് തുറന്ന കത്തുമായി കെബി ഗണേഷ് കുമാർ എംഎൽഎ. മോഹൻലാലിനോട് ഒൻപത് ചോദ്യങ്ങളാണ് ഗണേഷ് ചോദിക്കുന്നത്. മുൻപ് അയച്ച കത്തുകൾക്കൊന്നും മറുപടി ലഭിച്ചിട്ടില്ലെന്നും ഗണേഷ് പറയുന്നുണ്ട്.
ദിലീപിനോട് സ്വീകരിച്ച സമീപനം വിജയ് ബാബുവിനോട് സ്വീകരിക്കുമോ?
ജഗതി ശ്രീകുമാറിനെ അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴച്ച ഇടവേള ബാബുവിന്റെ പ്രവൃത്തിയെ അമ്മ അപലപിക്കാൻ തയാറാകുമോ?
ബിനീഷ് കോടിയേരിയുടെ വിഷയം ചർച്ച ചെയ്ത ദിവസം ഞാൻ അമ്മ യോഗത്തിൽ ഉണ്ടായിരുന്നു. പരസ്പരം ചെളിവാരി എറിയുന്ന തന്ത്രം അമ്മയുടെ നയമാണോ?
അമ്മ ക്ലബ് ആണെന്നു പറയുമ്പോൾ മിണ്ടാതിരിക്കുന്നത് ലജ്ജാകരമല്ലേ?
അമ്മ ക്ലബ് ആണെന്നു പറയുന്ന ഇടവേള ബാബു ജനറൽ സെക്രട്ടറിയായി തുടരാൻ യോഗ്യനാണോ?
അംഗത്വ ഫീസ് 2,05,000 ആയി ഉയർത്തിയത് എന്തിന്?
തുടങ്ങിയ ചോദ്യങ്ങളാണ് ഗണേഷിന്റെ കത്തിലുള്ളത്. അമ്മയിലെ പ്രശ്‌നങ്ങൾ തുറന്നപറയാൻ പലരും മടിക്കുന്നത് സിനിമയിൽ അവസരങ്ങൾ, സംഘടനയിലെ കൈനീട്ടം എന്നിവ നഷ്ടമാകുമെന്ന് കരുതിയാണ്.
അമ്മ നേതൃത്വത്തെ ചിലർ ഹൈജാക്ക് ചെയ്തിരിക്കുകയാണെന്നും തനിക്ക് ആരെയും ഭയമില്ല, ആരോടും എതിർപ്പുമില്ലെന്ന് ഗണേഷ് കത്തിൽ പറയുന്നുണ്ട്.