തെന്നിന്ത്യൻ സൂപ്പർതാര ദമ്പതികളായ ജ്യോതികയും സൂര്യുയും ആരാധകർക്ക് പ്രിയപ്പെട്ടവരാണ്. സിനിമയിൽ സജീവമായ സൂര്യയും അഭിനയത്തിലേക്ക് തിരിച്ചുവന്ന ജ്യോതികയും തങ്ങളുടെ രണ്ട് മക്കളുടെ വിദ്യാഭ്യാസ കാര്യങ്ങളിലും നല്ല ശ്രദ്ധ പുലർത്തുന്നുണ്ട്.
ഇരുവരുടേയും മൂത്ത മകൾ ദിയ ഇത്തവണ തമിഴ്‌നാട് പത്താം ക്ലാസ് പരീക്ഷയിൽ ഉന്നതവിജയമാണ് നേടിയിരിക്കുന്നത്. മകളുടെ വിജയത്തിൽ സൂര്യയും ജ്യോതികയും അതീവ സന്തോഷവാന്മാരാണ്. തമിഴിൽ 95 മാർക്കാണ് ദിയ നേടിയത്. കണക്കിൽ നൂറിൽ നൂറാണ് താരപുത്രിക്ക് സ്വന്തമായത്. ഇംഗ്ലീഷിൽ 99 ഉം സോഷ്യൽ സയൻസിൽ 95 ഉം സയൻസിൽ 98 മാണ് മാർക്കുകൾ.
മകളുടെ വിജയം ആഘോഷിക്കനാായി സൂര്യയും ജ്യോതികയും കുടുംബത്തോടൊപ്പം കോസ്റ്ററിക്കയിലേക്ക് യാത്ര പോവുകയും ചെയ്തു. അവിടെ നിന്നും പുറത്തുവിട്ട വീഡിയോകളും വൈറലാണ്.
കുട്ടികളുടെ വിദ്യാഭ്യാസത്തിനായിരിക്കണം പ്രഥമ പരിഗണനയെന്ന നിലപാടുകാരനാണ് സൂര്യ. കുട്ടികളുടെ വിദ്യാഭ്യാസത്തിനായി അഗരം ഫൗണ്ടേഷൻ എന്ന പേരിൽ എൻജിഒയും താരം ആരംഭിച്ചിരുന്നു. അഗരം ഫൗണ്ടേഷന്റെ കീഴിൽ നിരവധി വിദ്യാർത്ഥികളാണ് ഇത്തവണ പത്താം ക്ലാസ് ഉയർന്ന മാർക്ക് നേടി വിജയിച്ചത്.
പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം, ഈ ഫൗണ്ടേഷൻ വഴി 3,000-ത്തിലധികം വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് പ്രവേശനം ലഭിച്ചിട്ടുണ്ട്. ഇവരിൽ 54 പേർ ഡോക്ടർമാരും 1,169 പേർ എഞ്ചിനീയർമാരും 90% പേരും ബിരുദധാരികളുമാണ്. മാതാപിതാക്കളെ നഷ്ടപ്പെട്ട് ഉന്നതവിദ്യാഭ്യാസത്തിന് ബുദ്ധിമുട്ടുന്നവർക്കും ഫൗണ്ടേഷൻ സഹായം നൽകുന്നു.