കൊച്ചി: സംഗീത സംവിധായകന് ഗോപി സുന്ദറും ഗായിക അമൃത സുരേഷുമാണ് ഇപ്പോള്‍ സോഷ്യല്‍ ലോകത്ത് നിറയുന്നത്. ഇരുവരുടെയും പോസ്റ്റുകള്‍ക്കും ഫോട്ടോകള്‍ക്കും കാത്തിരിപ്പിലാണ് ആരാധകര്‍. അതുകൊണ്ട് തന്നെ രണ്ടുപേരും എവിടെ പോയാലും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.
ഇത്തവണയും പങ്കുവച്ച ഫോട്ടോ വൈറലായിരിക്കുകയാണ്. ഇപ്പോള്‍ വൈറലാകുന്നത് ബ്യൂട്ടി പാര്‍ലറില്‍ നിന്നും ഇരുവരും ചേര്‍ന്ന് പകര്‍ത്തിയ മിറര്‍ സെല്‍ഫിയാണ്. എന്റെ കണ്ണാടി എന്ന് പറഞ്ഞുകൊണ്ടാണ് അമൃത ചിത്രം പങ്കുവെച്ചിരിക്കുന്നത്. ബ്യൂട്ടിപാര്‍ലറിലും അമൃതയ്ക്കൊപ്പം ഗോപി സുന്ദറും ഉണ്ടെന്നാണ് ചിത്രം വ്യക്തമാക്കുന്നത്.
തന്റെ പുതിയ ലുക്കിനെ കുറിച്ച് പറഞ്ഞ് ഇതിന് മുമ്പ് അമൃത ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ‘നിങ്ങള്‍ എന്ത് കരുതുന്നു, എങ്ങിനെ ഡ്രസ്സ് ചെയ്യുന്നു, അത് എങ്ങിനെ ഷോ ചെയ്യപ്പെടുന്നു എന്നതൊന്നും വിഷയമല്ല, തോറ്റ് പിന്മാറാതിരിയ്ക്കുന്നതിലാണ് കാര്യം’ എന്ന് ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവച്ചിരുന്നത്.
ഗോപി സുന്ദറുമായുള്ള പ്രണയം പരസ്യമാക്കിയതിന് ശേഷം ധാരാളം വിമര്‍ശനങ്ങളാണ് ഇരുവര്‍ക്കും നേരെ ഉയര്‍ന്ന് വരുന്നത്. മറ്റുള്ളവര്‍ നമ്മളെ തെറ്റായി മനസ്സിലാക്കുമ്പോഴും തെറ്റായി വിധിയ്ക്കുമ്പോഴും മിണ്ടാതിരിയ്ക്കുന്നതാണ് നല്ലത് എന്ന് കഴിഞ്ഞ ദിവസം അമൃത ഒരു പോസ്റ്റിലൂടെ പറഞ്ഞിരുന്നു. വിമര്‍ശിക്കുന്നവര്‍ക്കെല്ലാം റൊമാന്റിക് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്താണ് ഇരുവരും മറുപടി നല്‍കാറുള്ളത്.
Discussion about this post