സംഗീത ലോകത്ത് നിന്ന് നീണ്ട ബ്രേക്ക് എടുക്കുകയാണെന്നറിയിച്ച് ലോകപ്രശസ്ത കൊറിയന്‍ ബാന്‍ഡായ ബിടിഎസ്. സോളോ കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ലക്ഷ്യമെന്നും ജീവിതത്തിലെ പുതിയ ദിശ കണ്ടെത്താന്‍ താല്‍ക്കാലികമായി ഇടവേളയെടുക്കുകയാണെന്നും ബാന്‍ഡ് രൂപീകരിച്ച് 9 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷ വേളയില്‍ ബിടിഎസ് അറിയിച്ചു.
ലൈവ് ഷോകള്‍ക്ക് മുന്നോടിയായി താമസിക്കാറുള്ള വീട്ടില്‍ വെച്ച് നടത്തിയ അത്താഴ വിരുന്നിലാണ് അപ്രതീക്ഷിതമായി സംഘാംഗങ്ങള്‍ പ്രഖ്യാപനം നടത്തിയത്. ഓരോരുത്തരുടെയും കഴിവിനെ കൂടുതല്‍ വളര്‍ത്തിയെടുക്കാനാണ് ഇടവേളയെന്നും ബാന്‍ഡ് അംഗങ്ങള്‍ ഓരോരുത്തരും സ്വതന്ത്ര ആല്‍ബങ്ങളുമായി ഉടന്‍ ലോകത്തിന് മുന്നിലെത്തുമെന്ന് താരങ്ങള്‍ അറിയിച്ചിട്ടുണ്ട്. ജെഹോപ് ആണ് ആദ്യ സോളോ സംഗീപ പരിപാടിക്ക് തുടക്കം കുറിയ്ക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
ദക്ഷിണ കൊറിയയില്‍ 28 വയസ്സിനുള്ളില്‍ പുരുഷന്മാര്‍ നിര്‍ബന്ധിത സൈനിക സേവനത്തിന് വിധേയരാകണം എന്നതിനാല്‍ ഈ കാരണം കൊണ്ടാണ് ബാന്‍ഡ് പിരിയുന്നതെന്ന തരത്തിലുള്ള വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്. എന്നാലിതിന് ഔദ്യോഗിക സ്ഥിരീകരണമില്ല. എന്ത് തന്നെയായാലും ബാന്‍ഡിന്റെ അപ്രതീക്ഷിത പ്രഖ്യാപനത്തില്‍ നിരാശയിലാണ് ലോകമെങ്ങുമുള്ള ആരാധകര്‍.
Discussion about this post