പാൻ ഇന്ത്യൻ സിനിമ എന്നാൽ ബോളുവുഡ് ആണെന്ന പഴയകാലത്തെ തെന്നിന്ത്യൻ സിനിമകൾ ഓർമ്മകൾ മാത്രമാക്കിയിരിക്കുകയാണ്. ആർ ആർ ആറും കെജിഎഫും പുഷ്മപയും അടക്കം തെന്നിന്ത്യൻ പ്രദേശിക ഭാഷയിലുള്ള സിനിമകളാണ് ഇന്ത്യൻ സിനിമാപ്രേക്ഷകരെ ആകർഷിക്കുന്നത്.
ഇപ്പോഴിതാ ബോളിവുഡിലെ സൂപ്പർനായകൻ അക്ഷയ് കുമാറിന്റെ ബ്രഹ്‌മാണ്ഡ ചിത്രം പൃഥ്വിരാജിനെ വെല്ലുവിളിച്ച് കമൽഹാസൻ ചിത്രം വിക്രം തീയ്യേറ്ററുകളിൽ നിറഞ്ഞോടുകയാണ്. ചെറിയ ക്ഷീണമൊന്നുമല്ല പൃഥ്വിരാജിന് വിക്രം സൃഷ്ടിച്ചിരിക്കുന്നത്.
250 കോടിയ്ക്ക് മുകളിൽ പണം മുടക്കി എടുത്ത അക്ഷയ് കുമാർ ചിത്രത്തിൽ താരത്തിന്റെ പ്രതിഫലം തന്നെ 100 കോടി മുതൽ 130 കോടി വരെയാണ് എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ സിനിമയ്ക്ക് ബോക്‌സ്ഓഫീസിൽ നിന്നും ഇതുവരെ മുടക്കുമുതൽ പോലും തിരിച്ചുപിടിക്കാനായിട്ടില്ല. നിർമാണചിലവിന്റെ പകുതിപോലും കണ്ടെത്താനാകാതെ അക്ഷയ് കുമാർ ചിത്രം വിയർക്കുകയാണെന്നാണ് റിപ്പോർട്ട്.
ഇതുവരെ 48 കോടി മാത്രമാണ് ബോക്‌സ്ഓഫീസിൽ ചിത്രത്തിന് നേടാനായത്. നേരത്തെ 180 കോടി മുതൽമുടക്കിൽ ഇറങ്ങിയ അക്ഷയ്കുമാർ ചിത്രം ബച്ച്പൻ പാണ്ഡേയും ബോക്‌സ്ഓഫീസിൽ തകർന്നിരുന്നു.
അതേസമയം കമൽഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ, സൂര്യ ഉൾപ്പടെയുള്ളവർ അണിനിരന്ന ലോകേഷ് കനകരാജ് ചിത്രം വിക്രം 250 കോടിക്ക് മുകളിൽ നേടി കുതിക്കുകയാണ്.
ഇക്കാര്യം ചൂണ്ടിക്കാണിച്ച് അക്ഷയ് കുമാറിനെതിരെ വിതരണക്കാരും തിരിഞ്ഞിരിക്കുകയാണ്. തങ്ങൾക്ക് ഉണ്ടായ നഷ്ടം അക്ഷയ്കുമാർ നികത്തണമെന്നാണ് ഇവരുടെ ആവശ്യം. തെലുങ്കിൽ ചിരഞ്ജീവിയുടെ ആചാര്യ എന്ന ചിത്രം പരാജയപ്പെട്ടതിനെ തുടർന്ന് താരം വിതരണക്കാരുടെ നഷ്ടം നികത്തിയിരുന്നു. ഇത് മാതൃകയാക്കി അക്ഷയ് കുമാറും പ്രവർത്തിക്കണമെന്നാണ് വിതരണക്കാരുടെ ആവശ്യം.
‘100 കോടിയോളമാണ് അക്ഷയ് പ്രതിഫലമായി വാങ്ങുന്നത്. ഒരു സിനിമ തകരുമ്പോൾ ഞങ്ങൾ മാത്രമായി എന്തിന് നഷ്ടം സഹിക്കണം. സൂപ്പർ താരങ്ങൾക്ക് അവരുടെ ബാങ്ക് ബാലൻസിനെ പറ്റി മാത്രമേ ചിന്തയുള്ളു’- വിതരണക്കാർ കുറ്റപ്പെടുത്തി. കങ്കണ റണാവത്ത് താരമായ ബിഗ്ബജറ്റ് ചിത്രം ധാക്കഡും വലിയ നഷ്ടം തീയ്യേറ്ററിൽ നേരിട്ടിരുന്നു.
Discussion about this post