‘പുതിയ ജീവിതം, തുടക്കം’ പ്രിയതമന് 20 കോടിയുടെ ബംഗ്ലാവ് സമ്മാനിച്ച് നയൻതാര! വിഘ്‌നേഷ് സമ്മാനിച്ചത് 5 കോടിയുടെ ഡയമണ്ട് മോതിരവും

Nayanthara | Bignewslive

സോഷ്യൽമീഡിയയിലും മറ്റും വിക്കി-നയൻ വിവാഹവും വിവാഹത്തിനായി ഒരുക്കിയ സജീകരണങ്ങളും വസ്ത്രവിധാനങ്ങളും അണിഞ്ഞ ആഭരണങ്ങളുമാണ് ചർച്ചയാകുന്നത്. താരവിവാഹത്തിന്റെ അലയൊലികൾ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. വിവാഹത്തിലെ ഓരോ വിശേഷങ്ങളും ഒന്നിനു പുറകെ ഒന്നായി വന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ വിവാഹസമ്മാനമായി വിഘ്നേഷ് ശിവന് നയൻതാര 20 കോടിയുടെ ബംഗ്ലാവ് നൽകിയെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.

വിഘ്നേഷിന്റെ പേരിലാണ് ബംഗ്ലാവ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിവാഹത്തിനായി നയൻതാരയ്ക്ക് വിഘ്നേഷ് 5 കോടി വിലവരുന്ന ഡയമണ്ട് മോതിരവുമാണ് സമ്മാനമായി നൽകിയത്. കഴിഞ്ഞ ദിവസമായിരുന്നു പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തിൽ ഇരുവരും വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചത്. ഏഴു വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.

‘ഉച്ചഭക്ഷണം കഴിക്കാനായി ഇറങ്ങിയപ്പോൾ കണ്ടത് പെൺകുട്ടിയെ തുരുതുരാ വെട്ടുന്നത്, വണ്ടി നിർത്തി പാഞ്ഞെത്തി അക്രമിയെ അടിച്ചു കീഴ്‌പ്പെടുത്തി’ പെൺകുട്ടിയ്ക്ക് രക്ഷകരായത് ഇവർ

വർണാഭമായ ചടങ്ങിൽ അടുത്ത കുടുംബാംഗങ്ങളും സിനിമാലോകത്തെ സുഹൃത്തക്കളും സന്നിഹിതരായിരുന്നു. രാധിക ശരത്കുമാർ, സൂര്യ, ജ്യോതിക, വിജയ്, രജനികാന്ത്, ഷാരൂഖ് ഖാൻ, ശരത് കുമാർ, കാർത്തി, ദിവ്യദർശിനി, ദിലീപ്, എ.എൽ വിജയ് തുടങ്ങി സിനിമാരംഗത്തെ പ്രമുഖർ വിവാഹത്തിനെത്തിയിരുന്നു.

വിവാഹ ചിത്രങ്ങൾ വിഘ്‌നേഷ് ശിവനാണ് പുറത്തു വിട്ടത്. ചടങ്ങ് നടക്കുന്നിടത്തേക്ക് മാധ്യമങ്ങൾക്കും പ്രവേശനം അനുവദിച്ചിരുന്നില്ല. സിനിമാ മേഖലയിലുള്ളവർക്ക് മാത്രായി വിവാഹ സത്കാരവും നടത്തുന്നുണ്ട്. ശനിയാഴ്ച ഇരുവരും മാധ്യമങ്ങളെ കാണും. വിവാഹച്ചടങ്ങുകൾ ഡോക്യുമെന്ററി പോലെ ചിത്രീകരിക്കുന്നുണ്ട്. വിവാഹച്ചടങ്ങിന്റെ സംപ്രേഷണാവകാശം ഒ.ടി.ടി. പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ളിക്സിനാണ്.

Exit mobile version