തെന്നിന്ത്യയുടെ പ്രിയ നടിമാരില്‍ ഒരാളാണ് മേഘ്ന രാജ്. മലയാളികള്‍ക്കും പ്രിയങ്കരിയാണ് താരം. മേഘ്‌നയുടെ ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സര്‍ജ വിട പറഞ്ഞിട്ട് രണ്ട് വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്.
ചീരുവിന്റെ ഓര്‍മ്മദിനത്തില്‍ കണ്ണീര്‍ക്കുറിപ്പുമായി എത്തിയിരിക്കുകയാണ് മേഘ്‌ന. ചീരുവിനെപ്പോലെ ഒരാള്‍ ഇനി ഉണ്ടാകില്ല എന്നാണ് മേഘ്‌ന രാജ് എഴുതിയിരിക്കുന്നത്.
‘നീയും ഞാനും എന്നേക്കും… നിന്നെപ്പോലെ ഒരാള്‍ ഉണ്ടായിട്ടില്ല. നിന്നെപ്പോലെ ഒരാള്‍ ഉണ്ടാവുകയുമില്ല… നീ ചിരു… വണ്‍ ആന്റ് ഓണ്‍ലി… ലവ് യൂ’ എന്നാണ് മേഘ്ന സോഷ്യല്‍മീഡിയയില്‍ കുറിച്ചത്.
2020 ജൂണ്‍ ഏഴിന് ആയിരുന്നു ചിരഞ്ജീവി സര്‍ജയുടെ മരണം. ഹൃദയാഘാതത്തെ തുടര്‍ന്നാണ് നടന്‍ അന്തരിച്ചത്. 39-ാം വയസില്‍ ചീരു വിടപറയുമ്പോള്‍ മേഘ്ന ഗര്‍ഭിണിയായിരുന്നു. പ്രിയതമന്റെ വേര്‍പാടിന്റെ ദുഖം മേഘ്‌ന അതിജീവിച്ചത് കുഞ്ഞ് വന്നതോടെയാണ്. ചീരുവിന്റെ വേര്‍പാടിന് രണ്ട് വര്‍ഷം തികയുമ്പോള്‍ മകന്‍ റയാന്‍ മേഘ്നയ്ക്ക് ആശ്വാസമായി ഒപ്പമുണ്ട്.
2018ല്‍ ആയിരുന്നു ചീരുവും മേഘ്നയും വിവാഹിതരാകുന്നത്. പത്ത് വര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. കന്നഡയില്‍ വലിയ ആരാധകര്‍ ഉള്ള നടനായിരുന്നു ചിരഞ്ജീവി സര്‍ജ. ചീരുവിന്റെ വേര്‍പാടിന് ശേഷം താരത്തിന്റെ മകന്‍ റയാനെയാണ് ആരാധകര്‍ ചിരുവിന്റെ പുനര്‍ ജന്മമായി കാണുന്നത്. മകന്‍ റായന്റെ വിശേഷങ്ങള്‍ മേഘ്ന രാജ് ഇടയ്ക്കിടെ സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കാറുണ്ട്.
ചിരു തന്നെ എത്രത്തോളം സ്നേഹിച്ചിരുന്നുവെന്ന് വ്യക്തമാക്കി മേഘ്ന നേരത്തെ പങ്കുവെച്ച കുറിപ്പും വൈറലായിരുന്നു. ‘നീ എന്നെ വല്ലാതെ സ്നേഹിച്ചിരുന്നു. നിനക്ക് എന്നെ ഒറ്റയ്ക്കാക്കി പോകാനാകില്ല. പോകാനാകുമോ? നമ്മുടെ കുഞ്ഞ്….. നീ എനിക്ക് തന്ന വിലമതിക്കാനാകാത്ത സമ്മാനം.’ ‘നമ്മുടെ സ്നേഹത്തിന്റെ അടയാളാണ്. ഇങ്ങനൊയൊരു മധുരതരമായ മായാജാലത്തിന് ഞാന്‍ എന്നും നിന്നോട് നന്ദിയുള്ളവളായിരിക്കും.’
‘നമ്മുടെ കുഞ്ഞായി നിന്നെ വീണ്ടും ഭൂമിയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനായി എനിക്ക് കാത്തിരിക്കാനാവുന്നില്ല. നിന്നെ തൊടാന്‍ എനിക്ക് കാത്തിരിക്കാനാവുന്നില്ല. നിന്റെ പുഞ്ചിരി വീണ്ടും കാണാന്‍ കാത്താരിക്കാനാവില്ല. മുറിയൊന്നാകെ പ്രകാശിപ്പിക്കുന്ന നിന്റെ ചിരിക്കായി കാത്തിരിക്കാനാവുന്നില്ല’ എന്നായിരുന്നു ചിരഞ്ജീവി സര്‍ജയുടെ മരണത്തിന് ശേഷം മേഘ്ന എഴുതിയത്.
‘ശബ്ദ’ എന്ന ചിത്രത്തിലൂടെ മേഘ്‌ന രാജ് തിരിച്ചുവരവിന് ഒരുങ്ങുകയാണ്, കന്തരാജ് കണല്ലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മേഘ്‌നയ്ക്ക് പ്രതീക്ഷയുള്ള ഒരു ചിത്രമാണ് ഇത്. മേഘ്‌ന രാജിന് കര്‍ണാടക സംസ്ഥാന അവാര്‍ഡ് ലഭിച്ച ‘ഇരുവുഡെല്ലവ ബിട്ടു’ എന്ന ചിത്രത്തിന് സംവിധായകനാണ് കന്തരാജ് കണല്ലി.
മേഘ്‌ന രാജ് തന്നെയാണ് പുതിയ ചിത്രം പ്രഖ്യാപിച്ചത്. എന്റെ പുതിയ ചിത്രമായ ‘ശബ്ദ’ പ്രഖ്യാപിക്കുന്നു. ഇതേ ടീമിനൊപ്പമുള്ള സിനിമയായ ‘ഇരുവുഡെല്ലവ ബിട്ടു എന്നെ സംസ്ഥാന അവാര്‍ഡിന് അര്‍ഹയാക്കിയിരിക്കുന്നു. രണ്ടാം തവണയും താന്‍ കന്തരാജ് കണ്ണല്ലിയുടെ ഒപ്പം പ്രവര്‍ത്തിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ അറിയിക്കാമെന്നും എല്ലാവര്‍ക്കും നന്ദി പറയുന്നതായും മേഘ്‌ന രാജ് എഴുതിയിരുന്നു.
‘യക്ഷിയും ഞാനു’മെന്ന ചിത്രത്തിലൂടെയായിരുന്നു മേഘ്‌ന രാജ് മലയാളത്തില്‍ എത്തിയത്. ‘ബ്യൂട്ടിഫുള്‍’ എന്ന ചിത്രത്തിലെ അഭിനയം മേഘ്‌നയ്ക്ക് മലയാളത്തില്‍ വഴിത്തിരിവായി. മോഹന്‍ലാല്‍ നായകനായ ചിത്രം ‘റെഡ് വൈനി’ല്‍ ഉള്‍പ്പടെ തുടര്‍ച്ചയായി മലയാളത്തില്‍ അഭിനയിച്ചു. ‘സീബ്രാ വര’കളെന്ന ചിത്രത്തിലാണ് മലയാളത്തില്‍ ഏറ്റവും ഒടുവില്‍ അഭിനയിച്ചത്.