മാറിമറിയുന്ന ട്രെൻഡുകളുള്ള സോഷ്യൽമീഡിയയിൽ ഇപ്പോൾ പാട്ടുകളിൽ താരം ‘നെഞ്ചോരമല്ലേ പെണ്ണെ’ എന്ന് തുടങ്ങുന്ന ഗാനമാണ്. വരാനിരിക്കുന്ന സിആർ അജയകുമാറിന്റെ ചിത്രമായ ‘സുഡോക്കു’ വിലേതാണ് ഈ ഗാനം. തിങ്കളാഴ്ചയാണ് പാട്ടിന്റെ ലിറിക്കൽ വീഡിയോ റിലീസ് ചെയ്തത്. യൂട്യൂബിലൂടെ എത്തിയ ഗാനത്തിന് ഇതിനോടകം തന്നെ സംഗീതാസ്വാദകരുടെ സ്‌നേഹം പിടിച്ചുപറ്റാനായിട്ടുണ്ട്.
ജാസി ഗിഫ്റ്റിന്റെ ശബ്ദത്തിലെത്തിയിരിക്കുന്ന ‘നെഞ്ചോരമല്ലേ പെണ്ണെ’ കുറഞ്ഞസമയത്തിനുള്ളിൽ ആരാധകരേയും ഉണ്ടാക്കിയെടുത്തിട്ടുണ്ട്. ജാസി ഗിഫ്റ്റിന്റെ ആദ്യ ഹിറ്റുകളിലൊന്നായ ‘ലജ്ജാവതി’ ഉണ്ടാക്കിയ ഓളം ഈ ഗാനത്തിന് സൃഷ്ടിക്കാനാകുമെന്നാണ് സംഗീത ആസ്വാദകരുടെ പ്രതീക്ഷ.
ഈ ഗാനത്തിന് അപ്പുവാണ് സംഗീതം നൽകിയിരിക്കുന്നത്. പ്രമുഖ സംഗീത ബാൻഡായ തൈക്കൂടം ബ്രിഡ്ജിലെ റിഥം ഗിറ്റാറിസ്റ്റാണ് അപ്പു. ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത് റോയ് കെ ഗോപാലാണ്.
രഞ്ജി പണിക്കരും മണിയൻപിള്ള രാജുവും കുട്ടിതാരം വൃദ്ധി വിശാലും ഉൾപ്പടെയുള്ള താരങ്ങൾ അണിനിരക്കുന്ന സുഡോക്കു’ എൻ ചിത്രം സംഗീത ഫോർ ക്രിയേഷൻസിന്റെ ബാനറിൽ സംഗീത് സാഗറാണ് നിർമ്മിച്ചിരിക്കുന്നത്.