ചലച്ചിത്രതാരം ഷംന കാസിം വിവാഹിതയാവുന്നു. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് വരൻ. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. സോഷ്യൽ മീഡിയയിലൂടെ ഷംന തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
കുടുംബത്തിന്റെ അനുഗ്രഹത്തോടെ ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് ഷാനിദിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ഷംന കുറിച്ചു.
കണ്ണൂർ സ്വദേശിനിയായ ഷംന നൃത്ത വേദികളിലൂടെയും ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെയുമാണ് ശ്രദ്ധ നേടുന്നത്. കമലിൻറെ സംവിധാനത്തിൽ 2004ൽ പുറത്തിറങ്ങിയ മഞ്ഞുപോലൊരു പെൺകുട്ടിയിലൂടെയാണ് സിനിമയിലെത്തുന്നത്.
സിനിമ, ടിവി മേഖലയിലെ നിരവധി സുഹൃത്തുക്കൾ ഷംനയ്ക്ക് ആശംസകളുമായി എത്തി.പേളി മാണി, ശിൽപ ബാല. കനിഹ, സ്വാസിക വിജയ്, ലക്ഷ്മി നക്ഷത്ര, റിമി ടോമി, പാരീസ് ലക്ഷ്മി എന്നിവരാണ് ഷംനയ്ക്ക് ആശംസകളുമായി എത്തിയത്.
https://www.facebook.com/shamna.poorna/posts/pfbid0imzyiXexYhJiY76vsTdCUY2FFhJ3UvUHVQka8A5QUewZq2vJmPJzHJEjhdwZsx2sl
Discussion about this post