അബുദാബി: ചലച്ചിത്ര നടൻ ജയസൂര്യക്ക് യുഎഇ ഗോൾഡൻ വീസ. ഭാര്യ സരിതയ്ക്കൊപ്പമാണ് താരം യുഎഇയിലെത്തിയത്.
ജയസൂര്യ അധികൃതരുടെ സാന്നിധ്യത്തിൽ പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലിയിൽ നിന്നാണ് ഗോൾഡൻ വിസ സ്വീകരിച്ചത്.
വിവിധ മേഖലകളിൽ ശ്രദ്ധേയരായവർക്കാണ് യുഎഇ ഗോൾഡൻ വീസ അനുവദിക്കുന്നത്. നേരത്തെ, മമ്മുട്ടി, മോഹൻലാൽ, പൃഥ്വിരാജ്, ദുൽഖർ സൽമാൻ, ടൊവിനോ തോമസ്, ശ്വേതാമേനോൻ തുടങ്ങി ഒട്ടേറെ ചലച്ചിത്ര താരങ്ങൾക്ക് ഗോൾഡൻ വീസ ലഭിച്ചിരുന്നു.
ദുബായിയിൽ പതിവു സന്ദർശകനായ ജയസൂര്യയുടെ ഏറ്റവും പുതിയ ചിത്രമായ ജോൺ ലൂഥർ യുഎഇയിലെ തിയറ്ററുകളിൽ പ്രദർശിപ്പിച്ചുവരുന്നു.
Discussion about this post