സംഗീത സംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും വീണ്ടും ഒരുമിച്ചുള്ള ചിത്രം പങ്കുവെച്ച് സോഷ്യൽമീഡിയയിൽ നിറയുകയാണ്. ഇന്ന് ഗോപി സുന്ദറിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടാണ് അമൃത ഇരുവരുടെയും ചിത്രം പങ്കുവെച്ചിരിക്കുന്നത്.
ഫേ്സ്ബുക്കിലാണ് ഒന്നിച്ചുള്ള ചിത്രം പങ്കുവച്ച് അമൃത പിറന്നാൾ ആശംസകൾ നേർന്നിരിക്കുന്നത്. ഇരുവരുടെയും നിരവധി ആരാധകർ ചിത്രത്തിന് താഴെ പിറന്നാൾ ആശംസിച്ച് കമന്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞദിവസം, ജീവിതത്തിലെ വിഷമഘട്ടങ്ങൾ പിന്നിട്ട് ഒരുമിച്ച് മനോഹര യാത്ര ആരംഭിക്കുകയാണെന്ന് ഇരുവരും കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ വ്യക്തമാക്കിയിരുന്നു. ആരാധകരുടെ സ്നേഹവും പ്രാർഥനയും ഒപ്പമുണ്ടാകണമെന്നും അവർ അഭ്യർഥിച്ചിരുന്നു.
Discussion about this post