മലയാള പ്രേക്ഷക പ്രിയങ്കരി നടി ശ്വേത മേനോനും യുഎഇ ഗോൾഡൻ വിസ. ശ്വേത തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. വിസ സ്വീകരിക്കുന്ന ചിത്രം ഉൾപ്പടെ പങ്കുവെച്ചാണ് നടി സന്തോഷം പങ്കിട്ടത്. ദുബായിയുമായി പ്രണയത്തിലാകാതിരിക്കാൻ എനിക്ക് കഴിയില്ല.
ആലുവ ഡിപ്പോയില്‍ നിന്ന് കെഎസ്ആര്‍ടിസി ബസ് മോഷ്ടിച്ചു; കലൂരില്‍ വച്ച് മോഷ്ടാവ് കൈയ്യോടെ പിടിയില്‍
ഒരു ഗോൾഡൻ വിസ ഹോൾഡർ ആയതിൽ അഭിമാനമുണ്ടെന്നും ശ്വേത ഫേസ്ബുക്കിൽ കുറിച്ചു.വിവിധ തൊഴിൽ രംഗങ്ങളിൽ മികവ് തെളിയിച്ചവർക്കും മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർത്ഥികൾക്കും യുഎഇ ഭരണകൂടം പത്ത് വർഷത്തേക്കുള്ള ഗോൾഡൻ വിസകൾ അനുവദിക്കുന്നുണ്ട്. അബുദാബിയിൽ അഞ്ഞൂറിലേറെ ഡോക്ടർമാർക്ക് ദീർഘകാല താമസത്തിനുള്ള ഗോൾഡൻ വിസ അനുവദിച്ചിരുന്നു.
നേരത്തെ, മലയാള സിനിമയിൽ നിന്ന് നിരവധി അഭിനേതാക്കൾക്ക് ഗോൾഡൻ വിസ ലഭിച്ചിരുന്നു. പ്രണവ് മോഹൻലാൽ, മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, ദുൽഖർ സൽമാൻ, നൈല ഉഷ, ടൊവിനോ തോമസ്, ആശാ ശരത്, ആസിഫ് അലി, മിഥുൻ രമേശ്, ലാൽ ജോസ്, മീര ജാസ്മിൻ, സംവിധായകൻ സലീം അഹമ്മദ്, സിദ്ദിഖ്, ഗായിക കെ എസ് ചിത്ര, സുരാജ് വെഞ്ഞാറമൂട്, നിർമ്മാതാവ് ആൻറോ ജോസഫ്, മീന എന്നിവർ ഗോൾഡൻ വിസ സ്വീകരിച്ചിരുന്നു.
Discussion about this post