സാമന്തയ്ക്കും വിജയ് ദേവരകൊണ്ടയ്ക്കും ഷൂട്ടിംഗിനിടെ അപകടം സംഭവിച്ചെന്ന് വ്യാജവാര്‍ത്ത. ഇരുവരും സഞ്ചരിച്ച കാര്‍ നദിയിലേക്ക് മറിഞ്ഞു ഖുശിയുടെ ചിത്രീകരണത്തിനിടെ നടീനടന്മാരായ വിജയ് ദേവരക്കൊണ്ടക്കും സാമന്തക്കും പരിക്കേറ്റുവെന്നാണ് വാര്‍ത്ത പ്രചരിക്കുന്നത്.
ഇത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ വിശ്വസിക്കരുതെന്ന് ഖുശി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. വാര്‍ത്ത വാസ്തവിരുദ്ധമാണെന്നും ടീം അറിയിച്ചു.
വിജയും സാമന്തയും ഒന്നിക്കുന്ന റൊമാന്റിക് എന്റര്‍ടെയ്നറാണ് ഖുശി. ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ഇരുവരും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടുവെന്നായിരുന്നു വാര്‍ത്ത.
ഖുഷി എന്ന സിനിമയുടെ ചിത്രീകരണ വേളയില്‍ കഠിനമായ സ്റ്റണ്ട് രംഗങ്ങള്‍ ഷൂട്ട് ചെയ്യുന്നതിനിടെയാണ് കാര്‍ മറിഞ്ഞത്. കശ്മീരില്‍ വച്ചായിരുത് എന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഈ അഭ്യൂഹങ്ങളെല്ലാം ഖുശി ടീം തള്ളിക്കളന്നു ഷൂട്ടിംഗ്. നദിക്ക് കുറുകെ കെട്ടിയിരുന്ന കയറിലൂടെ വാഹനമോടിച്ച് കയറ്റുന്ന സ്റ്റണ്ട് രംഗങ്ങള്‍ക്കിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടമുണ്ടാക്കിയഞ്ഞു.
”ഖുശി സിനിമയുടെ ചിത്രീകരണത്തിനിടെ വിജയ് ദേവരകൊണ്ടക്കും സാമന്തയ്ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഈ വാര്‍ത്തയില്‍ സത്യമൊന്നുമില്ല. കശ്മീരില്‍ 30 ദിവസത്തെ ഷൂട്ടിംഗ് വിജയകരമായി പൂര്‍ത്തിയാക്കി ടീം മുഴുവന്‍ ഇന്നലെ ഹൈദരാബാദിലേക്ക് മടങ്ങി. ഇത്തരം വാര്‍ത്തകളെ വിശ്വസിക്കരുത്” അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.
ശിവ നിര്‍വാണയാണ് ഖുശിയുടെ സംവിധാനം. വ്യാജവാര്‍ത്തകളെ അപലപിച്ച ശിവ സാമന്ത എടുത്ത തങ്ങളുടെ ഒരു ചിത്രവും ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. ഷൂട്ടിംഗിന് ശേഷം വിജയ് മുംബൈയിലേക്കാണ് പോയത്. സാമന്തയും മറ്റംഗങ്ങളും ഹൈദരാബാദിലേക്കും.
മൈഹ്രി മൂവി മേക്കേഴ്സ് നിര്‍മിക്കുന്ന ഖുശി ഡിസംബര്‍ 23നാണ് തിയറ്ററുകളിലെത്തുന്നത്. തെലുങ്ക് കൂടാതെ തമിഴ്, കന്നഡ,മലയാളം ഭാഷകളിലും പ്രേക്ഷകരിലേക്കെത്തും.
Discussion about this post