കൊച്ചി: ഫേസ്ബുക്ക് പോസ്റ്റിന് കീഴിൽ അവഹേളിക്കുന്ന കമന്റ് ചെയ്ത സീനിയർ സംവിധായകൻ രാജീവ് നാഥിന് വായടപ്പിക്കുന്ന മറുപടി നൽകി ഡോ. ബിജുകുമാർ ദാമോദരൻ. കാൻ ചലച്ചിത്ര മേളയിലെ ഇന്ത്യൻ സിനിമാ പ്രാതിനിധ്യത്തെ കുറിച്ച് ചർച്ച ചെയ്ത സംവിധായകൻ ഡോ. ബിജുകുമാറിന്റെ പോസ്റ്റിന് കീഴിലാണ് സംവിധായകനോട് ‘സിനിമ ചെയ്യാതെ തന്റെ പ്രൊഫഷൻ ആയ വൈദ്യശാസ്ത്ര രംഗത്ത് മാത്രം പണി എടുക്കണം’ എന്ന ഉപദേശവുമായി രാജീവ് നാഥ് എത്തിയത്. ഈ കമന്റിനുള്ള മറുപടിയായാണ് ബിജു കുമാർ ഫേസ്ബുക്കിൽ മറ്റൊരു കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
‘സിനിമയുടെ ദേശീയ അന്തർദേശീയ അംഗീകാരങ്ങളുടെ കാര്യം എടുത്താൽ അദ്ദേഹത്തിന് എന്നെ ഉപദേശിക്കാൻ ഉള്ള യോഗ്യത എന്താണ് എന്ന് ആർക്കും സംശയം തോന്നാം. അപ്പോൾ അദ്ദേഹത്തിന്റെ എന്നോടുള്ള ഉപദേശത്തിന്റെ മാനദണ്ഡം വേറെയാണ്. ആ ആഢ്യത്ത പരിപ്പ് അങ്ങ് കയ്യിൽ വെച്ചാൽ മതി രാജീവ് നാഥേ. ഇങ്ങോട്ട് വേണ്ട.. സിനിമ ചെയ്യണോ വേണ്ടയോ, എങ്ങനെ ചെയ്യണം, എന്നൊക്കെ ഞാൻ തീരുമാനിച്ചു കൊള്ളാം. നിങ്ങൾ ആദ്യം മര്യാദയ്ക്ക് ഒരു സിനിമ എങ്കിലും ചെയ്യാൻ ശ്രമിക്കു.’- ഡോ. ബിജു കുമാർ കുറിക്കുന്നു.
ഡോ. ബിജുവിന്റെ ഫേസ്ബുക്ക് കുറിപ്പ്:
കാൻ ചലച്ചിത്ര മേളയിലെ ഇന്ത്യൻ സിനിമകളുടെ പ്രതിനിധ്യത്തെ പറ്റിയും ഫിലിം മാർക്കറ്റിനെ പറ്റിയും ഒരു പോസ്റ്റ് ഇട്ടിരുന്നു ..തികച്ചും അക്കാദമിക് ആയ ഒരു പോസ്റ്റ് ആയിരുന്നു അത് . ആ വിഷയത്തിൽ ഒട്ടേറെ ചർച്ചകൾ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും ഉള്ള ചലച്ചിത്ര പ്രവർത്തകരും , നിരൂപകരും , സംവിധായകരും , ജേർണലിസ്റ്റുകളും ഒക്കെ പോസ്റ്റിനെ അധികരിച്ചു നടത്തുകയും ചെയ്തു . അതിനിടയിൽ രാജീവ് നാഥ് എന്ന ഒരു മലയാളി സംവിധായകൻ എനിക്ക് ഉപദേശവുമായി വന്നിട്ടുണ്ട് . സിനിമ ചെയ്യാതെ എന്റെ പ്രൊഫഷൻ ആയ വൈദ്യശാസ്ത്ര രംഗത്ത് മാത്രം പണി എടുക്കണം എന്നാണ് അദ്ദേഹത്തിന്റെ ഉപദേശം . സിനിമയുടെ ദേശീയ അന്തർദേശീയ അംഗീകാരങ്ങളുടെ കാര്യം എടുത്താൽ അദ്ദേഹത്തിന് എന്നെ ഉപദേശിക്കാൻ ഉള്ള യോഗ്യത എന്താണ് എന്ന് ആർക്കും സംശയം തോന്നാം . അപ്പോൾ അദ്ദേഹത്തിന്റെ എന്നോടുള്ള ഉപദേശത്തിന്റെ മാനദണ്ഡം വേറെയാണ് . ആ ആഢ്യത്ത പരിപ്പ് അങ്ങ് കയ്യിൽ വെച്ചാൽ മതി രാജീവ് നാഥേ . ഇങ്ങോട്ട് വേണ്ട ..സിനിമ ചെയ്യണോ വേണ്ടയോ , എങ്ങനെ ചെയ്യണം , എന്നൊക്കെ ഞാൻ തീരുമാനിച്ചു കൊള്ളാം . നിങ്ങൾ ആദ്യം മര്യാദയ്ക്ക് ഒരു സിനിമ എങ്കിലും ചെയ്യാൻ ശ്രമിക്കു .
രാജീവ് നാഥ് എന്റെ ഫേസ്ബുക് ഫ്രണ്ട് അല്ല . പക്ഷെ ഇതിന് മുൻപും ഇത്തരം പ്രമാണി ചമയലുമായി ഉപദേശത്തിന്. പേജിൽ വന്നു കമന്റ് ചെയ്തിട്ടുണ്ട് ഒന്ന് രണ്ടു തവണ . ഇത്തവണ രാജീവ് നാഥിന്റെ ഉപദേശത്തിന് തിരികെ ഒരു മറുപടി കൊടുത്തു . നിങ്ങളെ പോലെ ഒരു സബ്സ്റ്റാൻഡേർഡ് ഫിലിം മേക്കറുടെ ഉപദേശം ആവശ്യമില്ല ആദ്യം സ്വയം മര്യാദയ്ക്ക് ഒരു സിനിമ ഉണ്ടാക്കിയിട്ട് മറ്റുള്ളവരെ ഉപദേശിക്കാൻ ഇറങ്ങിയാൽ പോരേ എന്ന് . ആ മറുപടിക്ക് ശേഷം അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ രാജീവ് നാഥ് മുഴുവൻ കമന്റും ഡിലീറ്റ് ചെയ്തു പോയി . എഫ് ബി യിൽ നിന്നും ഡിലീറ്റ് ചെയ്താലും നിങ്ങളുടെ മനസ്സിൽ നിന്നും ആ ആഢ്യ പ്രമാണി മനോഭാവം പോയില്ലെങ്കിൽ ഒരു രക്ഷയും ഇല്ല സുഹൃത്തേ . താങ്കൾക്ക് എന്റെ അച്ഛനാവാനുള്ള പ്രായം ഉള്ളത് കൊണ്ട് കൂടുതൽ എഴുതുന്നില്ല . ചിലരെ കാണുമ്പോഴുള്ള ആ ആഢ്യ പ്രമാണി ചൊറിച്ചിൽ മടക്കി കയ്യിൽ വച്ചിരുന്നാൽ മതി . നിങ്ങളുടെ ഒക്കെ മുൻപിൽ വന്നു ഞാനൊക്കെ പഞ്ച പുച്ഛം അടക്കി നിൽക്കണം എന്ന ആ ആഗ്രഹം നടക്കാൻ പോകുന്നില്ല കേട്ടോ …..
Discussion about this post