തെന്നിന്ത്യൻ സിനിമാലോകത്ത് ഏറ്റവുമധികം ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് പ്രഭാസ്. ബാഹുബലി-ഒന്ന്, രണ്ട് ഭാഗങ്ങൾക്ക് പിന്നാലെ പ്രഭാസിനുണ്ടായ ആരാധകരുടെ എണ്ണത്തിലെ കുതിപ്പ് അമ്പരപ്പിക്കുന്നതാണ്. ഇപ്പോഴിതാ പ്രഭാസിന്റെ പുതിയ ചിത്രത്തിനായി കാത്തിരിക്കുന്ന ആരാധകന്റെ ഭീഷണിക്കത്താണ് ചർച്ചയാകുന്നത്.
കെജിഎഫ് സംവിധായകൻ പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന സലാർ ചിത്രത്തെ സംബന്ധിച്ച് അപ്‌ഡേഷനുകൾ ഉടൻ അറിയിച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്നാണ് ആരാധകന്റെ ഭീഷണി. ആരാധകൻ പ്രശാന്ത് നീലിന് എഴുതിയ ആത്മഹത്യ ഭീഷണി കത്ത് സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
‘സലാറിന്റെ ഗ്ലിംസിനെക്കുറിച്ചുള്ള അപ്‌ഡേറ്റ് ഉടൻ പുറത്തുവിടുമെന്നാണ് സംവിധായകൻ പ്രശാന്ത് നീൽ നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ ഒരു മാസം പിന്നിട്ടിട്ടും ഒരു അപ്‌ഡേറ്റും വന്നിട്ടില്ല. സംവിധായകനോടും നിർമ്മാതാക്കളോടും ചോദിച്ച് തങ്ങൾക്ക് മടുത്തു. നേരത്തെ ‘സാഹോ’യ്ക്കും ‘രാധേ ശ്യാമി’നും ഇത് തന്നെ സംഭവിച്ചു. സലാറിന്റെ വിഷയത്തിൽ ഇത് ആവർത്തിക്കാൻ അനുവദിക്കില്ല. ഈ മാസാവസാനത്തോടെ സലാറിന്റെ ഗ്ലിംസ് പുറത്തുവിടാത്ത പക്ഷം താൻ ആത്മഹത്യ ചെയ്യും’- എന്നാണ് ആരാധകൻ കത്തിൽ പറയുന്നത്.
അതേസമയം, സലാറിന്റെ ചിത്രീകരണം പുരോഗമിക്കുകയാണെന്നാണ് ഏറ്റവും പുതിയ വിവരം. അടുത്ത വർഷം റിലീസ് ചെയ്യുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഈചിത്രത്തിൽ തെന്നിന്ത്യയിലെ വമ്പ്‌നമാരും പ്രഭാസിനൊപ്പം അണിനിരക്കുന്നുണ്ട്. പൃഥ്വിരാജ്, ശ്രുതി ഹാസൻ, ജഗപതി ബാബു എന്നിവരും സിനിമയിലുണ്ട്.സലാറിൽ പ്രഭാസ് ഒരു അധോലോക നായകനായാണ് എത്തുന്നത്.
Discussion about this post