ബോളിവുഡ് താരം ആമിർ ഖാന്റെ മകൾ ഇറ ഖാൻ ബർത്‌ഡേ സെലിബ്രേഷൻ നടത്തിയതിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. ആമിറിനും കുടുംബത്തിനുമൊപ്പം ഇറ ബിക്കിനി ധരിച്ചാണ് ഇറ പിറന്നാൾ ആഘോഷിച്ചത്.
എല്ലാവരും സ്വിംസ്യൂട്ട് ധരിച്ചാണ് പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തതെന്ന് ചിത്രങ്ങളിൽ വ്യക്തമായിരുന്നു. എന്നാൽ ഇറയുടെ വസ്ത്രധാരണത്തിന് നേരെ രൂക്ഷ വിമർശനമാണ് ചില കോണുകളിൽ നിന്നും നിന്നും ഉയർന്നത്.
ബിക്കിനി സംസ്‌കാരത്തിന് ചേരുന്ന വസ്ത്രമല്ലെന്നും പിതാവിന് മുന്നിൽ മകൾ അൽപ്പവസ്ത്രധാരിയായി നിൽക്കുന്നത് അരോചകമാണെന്നുമായിരുന്നു പ്രധാന വിമർശനങ്ങൾ.
ഇക്കാര്യം വലിയ ചർച്ചയായതോടെ ഇറയെ പിന്തുണച്ച് ഒട്ടേറെയാളുകളാണ് രംഗത്ത് വന്നിരിക്കുന്നത്. നടി സോനാ മഹാപത്രയും വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തി. ഇറ മുതിർന്ന സ്ത്രീയാണെന്നും വയസ്സായെന്നും ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ പിതാവിന്റെ അനുവാദം ആവശ്യമില്ലെന്നും സോന മഹാപത്ര കുറിച്ചു.
‘ഇറയ്ക്ക് 25 വയസ്സായി. സ്വതന്ത്രചിന്താഗതിയുള്ള മുതിർന്ന് സ്ത്രീയാണ്. അവൾക്ക് ഇഷ്ടമുള്ളത് ധരിക്കാൻ സ്വന്തം പിതാവിന്റെയോ നിങ്ങളുടെയോ അനുവാദം ആവശ്യമില്ല’- സോന കുറിച്ചതിങ്ങനെ.
Discussion about this post