ചെന്നൈ: സംഗീതസംവിധായകൻ എആർ റഹ്‌മാന്റെ മൂത്ത മകളും ഗായികയുമായ ഖദീജയുടെ വിവാഹചടങ്ങുകൾ അടുത്തബന്ധുക്കളുടെ സാന്നിധ്യത്തിൽ നടന്നു. സൗണ്ട് എൻജിനീയർ റിയാസ്ദീൻ ഷെയ്ഖ് മുഹമ്മദ് ആണ് വരൻ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തതെന്നാണ് റിപ്പോർട്ട്.
വിവാഹം കഴിഞ്ഞെന്ന സന്തോഷ വാർത്ത ഖദീജയും റഹ്‌മാനും സമൂഹമാധ്യമങ്ങളിലൂടെയാണ് അറിയിച്ചത്. കഴിഞ്ഞ ഡിസംബർ 29നായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയച്ചടങ്ങുകൾ നടന്നത്.
ഓഡിയോ എഞ്ചിനീയറും ബിസിനസുകാരനുമാണ് ഖദീജയുടെ വരൻ റിയാസുദീൻ. എആർ റഹ്‌മാൻ-സൈറാ ബാനു ദമ്പതികൾക്ക് ഖദീജയെ കൂടാതെ റഹീമ, അമീൻ എന്നീ രണ്ട് മക്കൾ കൂടിയുണ്ട്.
എന്തിരൻ എന്ന രജനികാന്ത് ചിത്രത്തിൽ റഹ്‌മാന്റെ സംഗീതത്തിൽ പുതിയ മനിതാ എന്ന ഗാനം ആലപിച്ചാണ് ഖദീജ പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചത്.
Discussion about this post