മലയാളികളുടെ പ്രിയതാരം മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്.അതുകൊണ്ട് തന്നെ ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ ഏറെ ആകാംക്ഷയോടെയാണ് ആരാധകർ ഏറ്റെടുത്തിരുന്നത്. ഇപ്പോഴിതാ ചിത്രത്തിൽ നിന്നും പിന്മാറേണ്ടി വന്നതിനെ കുറിച്ചും അത് തനിക്കുണ്ടാക്കിയ നഷ്ടത്തെ കുറിച്ചുമൊക്കെ പറയുന്ന നടൻ പൃഥ്വിരാജിന്റെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ബ്ലോഗർ റിഫ മെഹ്നുവിന്റെ മരണം ആത്മഹത്യയല്ലെന്ന് പിതാവ്
ബറോസിൽ നിന്നും പിന്മാറേണ്ടി വന്നതിൽ വിഷമമുണ്ടെന്നാണ് പൃഥ്വിരാജ് പറയുന്നത്. ബറോസ് അന്ന് ഷൂട്ടിങ് നടക്കാതെ പോവുകയും രണ്ടാമത് ഷൂട്ടിങ് തുടങ്ങിയ സമയത്ത് തനിക്ക് ആടുജീവിതത്തിന്റെ ഷൂട്ടിന് പോകേണ്ടി വന്നതുകൊണ്ടുമാണ് ചിത്രത്തിന്റ ഭാഗമാകാൻ കഴിയാതെ പോയതെന്നും അല്ലെങ്കിൽ തീർച്ചയായും താൻ ഉണ്ടാകുമായിരുന്നെന്നും പൃഥ്വിരാജ് പറഞ്ഞു. ക്ലബ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്.
ഒരുപാട് കാര്യങ്ങൾ പഠിക്കാനുള്ള ഒരു അവസരമായിരുന്നു ആ സിനിമ. ഞാൻ ഒരാഴ്ച അവിടെ നിന്ന സമയത്ത് എന്റെ ഒഴിവ് സമയം മുഴുവൻ ഞാൻ ചിലവഴിച്ചത് എനിക്ക് സ്വന്തമായി ഒരു ത്രീഡി സിനിമ സംവിധാനം ചെയ്യണമെങ്കിൽ എന്തൊക്കെ കാര്യങ്ങൾ പഠിക്കണം എന്നതിലായിരുന്നു.ഇന്ന് ലോകത്ത് ലഭ്യമായിട്ടുള്ള ഏറ്റവും നല്ല ടെക്നോളജി തന്നെയാണ് ബറോസിനായി ഉപയോഗിക്കുന്നത്. ആ കാര്യങ്ങളൊക്കെ പഠിക്കാൻ എനിക്ക് ഭയങ്കര ആവേശമായിരുന്നു. ഒരു പത്ത് മുപ്പത് ദിവസം അവിടെ നിൽക്കാൻ പറ്റിയിരുന്നെങ്കിൽ പൊളിച്ചേനെ എന്ന് തോന്നിയിരുന്നുവെന്നും പൃഥ്വിരാജ് വ്യക്തമാക്കി.
Discussion about this post