മലയാളികളുടെ പ്രിയനടി മൈഥിലി വിവാഹിതയായി. ആർക്കിടെക്റ്റായ സമ്പത്താണ് വരൻ. ഇന്ന് രാവിലെ ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വൈകിട്ട് കൊച്ചിയിൽ സിനിമാ മേഖലയിലുള്ള സുഹൃത്തുക്കൾക്കായി റിസപ്ഷൻ ഒരുക്കിയിട്ടുണ്ട്.
കസവുസാരിയും മിനിമലായ ആഭരണങ്ങളുമണിഞ്ഞ വധു മൈഥിലിയുടെയും കസവുധോത്തിയിൽ വരനും താമര മാലകൾ അണിഞ്ഞ് നിൽക്കുന്ന ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്.
പത്തനംതിട്ട കോന്നി സ്വദേശിയായ മൈഥിലിയുടെ യഥാർത്ഥ പേര് ബ്രെറ്റി ബാലചന്ദ്രൻ എന്നാണ്. രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറിയ മൈഥിലി പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.
സോൾട്ട് ആന്റ് പെപ്പർ, കേരള കഫേ, ചട്ടമ്പിനാട്, മായാമോഹിനി, നാടോടിമന്നൻ, മേരാ നാം ഷാജി, ബ്രേക്കിങ് ന്യൂസ്, ഈ അടുത്തകാലത്ത് തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ. ചട്ടമ്പി എന്ന ചിത്രമാണ് അടുത്തതായി റിലീസിനൊരുങ്ങുന്നത്.