കൊച്ചി: സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന വിവാഹവാർത്തകളിൽ പ്രതികരണവുമായി ഗായിക റിമി ടോമി. റിമിയുടെ വിവാഹത്തെ സംബന്ധിച്ച് ഒട്ടനവധി അഭ്യൂഹങ്ങളും റിപ്പോർട്ടുകളുമാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. തുടർന്നാണ് ഗായിക പ്രതികരണവുമായി രംഗത്തെത്തിയത്.
കഴിഞ്ഞ രണ്ടു ദിവസമായി എനിക്ക് തുടർച്ചയായി കോളുകൾ വരികയാണ്. എല്ലാവർക്കും ചോദിക്കാനുള്ളത് ഒരേ ചോദ്യം, കല്യാണം ആയോ റിമി ഞാൻ വിവാഹിതയാകാൻ പോകുകയാണെന്ന് പറഞ്ഞ് നിരവധി വീഡിയോകളാണ് പ്രചരിക്കുന്നത്. അതെല്ലാം വ്യാജമാണ്.- താരം പറയുന്നു.
Discussion about this post