‘ആർ ആർ ആറി’ന്റെ വൻ വിജയത്തിന് ശേഷം ‘ആചാര്യ’ എന്ന സിനിമയുടെ പ്രമോഷൻ തിരക്കുകളിലാണ് നടൻ രാം ചരൺ. ചിരഞ്ജീവിയും രാം ചരണും ഒന്നിക്കുന്ന ചിത്രത്തിന്റെ ആവശേത്തിലാണ് ആരാധകരും. അച്ഛൻ മകൻ കൂട്ടുകെട്ട് നല്ല സിനിമ സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരത്തിനിടയിലെ പിതാവിനൊപ്പമുള്ള അനുഭവങ്ങൾ പങ്കുവെച്ച് രംഗത്ത് വന്നിരിക്കുകയാണ് രാം ചരൺ.
പിതാവ് ചിരഞ്ജീവിക്കൊപ്പമുള്ള നിമിഷങ്ങൾ എന്നത് ഒരു നിധിപോലെയായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. ഈ മാസം 29നാണ് ആചാര്യ റിലീസ് ചെയ്യുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് കൊരടാല ശിവയാണ്. കാജല്‍ അഗര്‍വാളാണ് ചിത്രത്തിലെ നായിക.
രാം ചരണിന്റെ ജോഡിയായി പൂജ ഹെഡ്ഡെയും അഭിനയിക്കുന്നുണ്ട്. സോനു സൂദ്, ജിഷു സെൻഗുപ്ത, സൗരവ് ലോകോഷേ, കിഷോര്‍ പൊസനി കൃഷ്ണ മുരളി, തനികെല്ല ഭരണി, അജയ്, സംഗീത് കൃഷ് തുടങ്ങിയവരും ആചാര്യയില്‍ അഭിനയിക്കുന്നു.
രാം ചരണിന്റെ വാക്കുകൾ ;
ഞാനും അച്ഛനും ഒന്നിച്ചാണ് രാത്രി ഭക്ഷണം കഴിക്കുന്നതും പകൽ എഴുന്നേറ്റ് ചിത്രീകരണത്തിന് പോകുന്നതും. കുറച്ച് ദിവസത്തെ ചിത്രീകരണത്തിന് ശേഷം അദ്ദേഹം എന്നോട് ”ഈ നിമിഷങ്ങൾ ഒരിക്കലൂം തിരിച്ചു കിട്ടില്ല അതിനാൽ ഇത് പറ്റാവുന്ന അത്രയും ഞാൻ ആസ്വദിക്കുന്നു” എന്ന് പറഞ്ഞു. അതിന് ശേഷം അദ്ദേഹം എന്നെ കെട്ടിപ്പുണർന്നു. ആ സമയം ഞാൻ കരഞ്ഞു പോയി’,
Discussion about this post