ജീവിതത്തിലെ നിർണായക ഘട്ടത്തിൽ ഭാര്യ ഭുവനേശ്വരി കുമാരി നൽകിയ പിന്തുണയെക്കുറിച്ച് തുറന്നു പറയുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റർ എസ്. ശ്രീശാന്ത്. പ്രമുഖ ചാനലിലെ ഒരു പരിപാടിക്കിടെയായിരുന്നു ശ്രീ മനസുതുറന്നത്.
തന്റെ കരിയറിലെയും ജീവിതത്തിലെ വിഷമകരമായ സാഹചര്യത്തിൽ ഭാര്യ നൽകിയ പിന്തുണ വലുതാണെന്ന് ശ്രീശാന്ത് പറയുന്നു. താൻ ജയിലിലായിരുന്ന 27 ദിവസം അവൾ അടുക്കളയിലായിരുന്നു കഴിഞ്ഞതെന്ന് ശ്രീന്ത് പറഞ്ഞു. ഇതോടൊപ്പം കഴിച്ചത് മോശം ഭക്ഷണമാണെന്നും ശ്രീ കൂട്ടിച്ചേർത്തു.
ശ്രീശാന്തിന്റെ വാക്കുകള്‍;
ഞാൻ ജയിലിലായിരുന്ന 27 ദിവസം ഭുവനേശ്വരി അടുക്കളയിലാണ് കഴിഞ്ഞത്. മോശം ഭക്ഷണം കഴിച്ചത്. ലോകകപ്പിനു ശേഷം ശസ്ത്രക്രിയയെ തുടർന്ന് ദീർഘനാൾ വിശ്രമത്തിലായിരുന്നു. അപ്പോൾ അവളുടെ അമ്മ എന്നോടു ചോദിച്ചു മകളെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടോ എന്ന്. ഞാൻ വീൽചെയറിൽ ആയിരുന്ന സമയമാണ്. ഇനി ക്രിക്കറ്റ് കളിക്കാനാകുമോ എന്ന് ഉറപ്പു നൽകാനാകില്ലെന്ന് ഞാൻ മറുപടി നൽകി. ശ്രീശാന്ത് എന്ന വ്യക്തിയെയാണ് ഞങ്ങൾക്കു വേണ്ടത് എന്നായിരുന്നു അമ്മ നൽകിയ മറുപടി.
അതു കേട്ട് ഞാൻ ഞെട്ടിപ്പോയി.പിന്നീടു ടീമിൽ തിരിച്ചെത്തി. ഐപിഎല്ലിൽ കളിക്കാൻ തുടങ്ങി. വിവാദങ്ങൾക്കിടെയാണ് അവളുടെ അച്ഛനെ ആദ്യമായി കാണുന്നത്. ഞങ്ങൾ ഒപ്പമുണ്ടെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. അതു മറക്കാനാകില്ല. ഞാൻ ജയിലിലായിരുന്ന 27 ദിവസം അവൾ അടുക്കളയിലാണു കഴിച്ചുകൂട്ടിയത് എന്നു പിന്നീടാണു ഞാൻ മനസ്സിലാക്കിയത്. മോശമായ ഭക്ഷണംതന്നെയാണ് ആ കാലയളവിൽ അവളും കഴിച്ചിരുന്നത്’.