ദുബായ്: താര സംഘടനയായ അമ്മയുടെ എക്‌സിക്യു്ട്ടിവ് അംഗം നടി ലെനയ്ക്ക് യുഎഇ ഗോൾഡൻ വിസ. ഇസിഎച്ച് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ദുബായിലെ താമസ കുടിയേറ്റ വകുപ്പ് ഉദ്യോഗസ്ഥൻ അദ്നാൻ മൂസ ബലൂഷിയിൽ നിന്നും താരം ഗോൾഡൻ വിസ ഏറ്റുവാങ്ങി. ദുബായിയിലെ സർക്കാർ സേവന ദാതാക്കളായ ഇസിഎച്ചാണ് ലെനയുടെ വിസ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചത്.
ദുബായിയിൽ ചിത്രീകരണം പൂർത്തീകരിച്ച ‘ലവ് ജിഹാദ്’, ‘ടു മെ’ൻ എന്നീ ചിത്രങ്ങളിലും ലെന ശ്രദ്ധയേമായ വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലധികമായി മലയാള സിനിമയിൽ 150ൽ പരം സിനിമകളിൽ ശ്രദ്ധേയായ താരമാണ് ലെന.
ഗോൾഡൻ വിസ സ്വീകരിച്ചുള്ള വീഡിയോയും താരം പങ്കുവെച്ചു. നടൻ മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി എത്തിയ ഭീഷ്മപർവ്വം എന്ന ചിത്രത്തിലെ ‘ആ ചാമ്പിക്കോ’ ട്രെന്റിനൊപ്പമുള്ള വീഡിയോയാണ് ലെനയും പങ്കുവെച്ചത്. വീഡിയോ സോഷ്യൽമീഡിയ ഏറ്റെടുത്തു കഴിഞ്ഞു.
വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ചവർക്ക് യുഎഇ സർക്കാർ നൽകുന്നതാണ് ദീർഘകാലത്തേക്കുള്ള ഗോൾഡൻ വിസ. മലയാള സിനിമയിൽ നിന്ന് നിരവധി അഭിനേതാക്കൾക്ക് ഗോൾഡൻ വിസ ലഭിച്ചിരുന്നു. മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, ദുൽഖർ സൽമാൻ, നൈല ഉഷ, ടൊവിനോ തോമസ്, ആശാ ശരത്, ആസിഫ് അലി, മിഥുൻ രമേശ്, ലാൽ ജോസ്, മീര ജാസ്മിൻ, സംവിധായകൻ സലീം അഹമ്മദ്, സിദ്ദിഖ്, ഗായിക കെ എസ് ചിത്ര, സുരാജ് വെഞ്ഞാറമൂട്, നിർമ്മാതാവ് ആൻറോ ജോസഫ്, പ്രണവ് മോഹൻലാൽ എന്നിവർ ഗോൾഡൻ വിസ സ്വീകരിച്ചിരുന്നു.
















Discussion about this post