റിലീസ് ചെയ്യാന്‍ ഒരാഴ്ച മാത്രം ശേഷിക്കേ വിജയ് നായകനാകുന്ന ചിത്രം ബീസ്റ്റിന് കുവൈത്തില്‍ വിലക്ക്. പ്രശസ്ത ട്രേഡ് അനലിസ്റ്റ് രമേശ് ബാലയാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്.
#Beast is banned by the Ministry of Information in #Kuwait
Reason could be Portrayal of Pak, Terrorists or Violence
Recently Indian Movies #Kurup and #FIR were banned in #Kuwait
Of late, #Kuwait Censor is becoming very strict in GCC compared to other countries in the region
— Ramesh Bala (@rameshlaus) April 5, 2022
ചിത്രത്തില്‍ ഇസ്ലാമിക തീവ്രവാദവും ആക്രമണങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നതാവാം കാരണം എന്നാണ് നിഗമനം. എന്നാല്‍ കുവൈത്ത് ഭരണകൂടം വിലക്ക് സംബന്ധിച്ച വിവരങ്ങള്‍ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. കുവൈറ്റ് ഒഴികെയുള്ള മറ്റ് അറബ് രാജ്യങ്ങളിലും യുഎഇയിലുമെല്ലാം ബീസ്റ്റിന് പ്രദര്‍ശനാനുമതിയുണ്ട്. നെല്‍സണ്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ നിര്‍മാതാക്കള്‍ സണ്‍ പിക്‌ചേഴ്‌സാണ്. വീര രാഘവന്‍ എന്ന ഇന്ത്യന്‍ ചാരന്റെ വേഷത്തിലാണ് ചിത്രത്തില്‍ വിജയ് എത്തുന്നത്. പൂജ ഹെഗ്‌ഡെയാണ് നായിക.
അറബ് രാജ്യങ്ങളെ തീവ്രവാദത്തിന്റെ പ്രഭവസ്ഥാനമാക്കി ചിത്രീകരിക്കുന്ന സിനിമകള്‍ക്ക് സാധാരണയായി കുവൈറ്റ് ക്ലീന്‍ ചീട്ട് നല്‍കാറില്ല. നേരത്തേ ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ്, വിഷ്ണു വിശാലിന്റെ എഫ്‌ഐആര്‍ തുടങ്ങിയ ചിത്രങ്ങള്‍ക്കും കുവൈറ്റ് വിലക്കേര്‍പ്പെടുത്തിയിരുന്നു.