തമിഴ് സൂപ്പർ താരം വിജയ് യാതൊരു ജാഡയുമില്ലാത്ത ലളിതമായി സംസാരിക്കുന്ന വ്യക്തിയാണെന്ന് നടൻ കൃഷ്ണ. പ്രമുഖ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു നടൻ. വിജയുടെ അടുത്ത് നിൽക്കുമ്പോൾ തന്നെ ഒരു പ്രഭാവലയം അനുഭവപ്പെടുമെന്നും താരം പറയുന്നു.
ജഗദീഷ് കോന്‍?! ‘എന്റെ നാട്ടിലാണെങ്കില്‍ നടനെക്കാള്‍ ഇമ്മിണി പൊങ്ങി നിന്നേനെ മാഡം’; ഓര്‍മ്മക്കുറിപ്പ്
മലയാളത്തിലെ മറ്റ് താരങ്ങളെക്കുറിച്ചും കൃഷ്ണ തന്റെ അഭിപ്രായം രേഖപ്പെടുത്തി. മോഹൻലാൽ ഒരു സർവവിജ്ഞാനകോശമാണെന്നും അദ്ദേഹം കാണുമ്പോഴെല്ലാം സുഖാന്വേഷണം നടത്താറുണ്ടെന്നും കാര്യങ്ങൾ തിരക്കാറുണ്ടെന്നും താരം പറഞ്ഞു.
അതേസമയം, വാണി വിശ്വനാഥ് തല്ലാൻ വേണ്ടി നിന്നൊരാളാണെന്നും കൃഷ്ണ പറയുന്നു. ലളിതാ, പത്മിനി, രാഗിണി,അംബികാ, സുകുമാരി, ശോഭന, വിനീത് എന്നിവരുൾപ്പെടുന്ന വലിയ സിനിമാ പാരമ്പര്യമാണുള്ളതെന്നും സിനിമാ ജീവിതത്തിൽ ഇവരിൽ പലരും ഏറെ സഹായിച്ചിട്ടുണ്ടെന്നും കൃഷ്ണ പറഞ്ഞു.
സുകുമാരിയമ്മ ഏറെ അവസരങ്ങൾ നൽകിയിട്ടുണ്ട്. സുകുമാരിയമ്മ കാരണമാണ് സിനിമാ മേഖലയിൽ തുടരുന്നത്. ശോഭന തനിക്കുവേണ്ടി ഏറെ ശുപാർശ ചെയ്തിട്ടുണ്ട്. ഇവരോടൊക്കെ സിനിമാ സംബന്ധമായി ഒട്ടേറെ സഹായങ്ങൾ അഭ്യർത്ഥിച്ചിട്ടുണ്ടെന്നും താരം വെളിപ്പെടുത്തി.
തമിഴ് സിനിമാ മേഖലയിൽ താരങ്ങളുടെ മക്കൾക്കും ബന്ധുക്കൾക്കുമൊക്കെ പ്രത്യേക പരിഗണന ലഭിക്കാറുണ്ടെന്നും എന്നാൽ മലയാളത്തിൽ കഴിവുണ്ടെങ്കിൽ മാത്രമേ അവസരങ്ങൾ ലഭിക്കുകയുള്ളൂവെന്നും കൃഷ്ണ കൂട്ടിച്ചേർത്തു.