താരപുത്രി വിസ്മയ മോഹന്‍ലാലിന്റെ കുംഫു പരീക്ഷണം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്. തായ്ലന്‍ഡില്‍ എത്തിയ വിസ്മയയുടെ കുംഫു പരിശീലന രംഗങ്ങളും പൈ സന്ദര്‍ശനവും മറ്റും ആരാധകർക്കിടയിൽ വൈറലായിരുന്നു.
അനുവാദമില്ലാതെ ആംബുലന്‍സില്‍ കയറി രോഗിയെ പരിശോധിച്ചു : കഫീല്‍ ഖാനെതിരെ കേസ്
പ്രയാസമേറിയ വര്‍ക്കൗട്ടുകളും ആയോധന കലാ പരിശീലനങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ നേരത്തെയും പങ്കുവെക്കാറുള്ള വിസ്മയയുടെ കുംഫു ട്രെയ്നിങ്ങാണ് ഏറ്റവും ഒടുവിലത്തേത്. കുംഫു പരിശീലനത്തില്‍ താന്‍ തുടക്കക്കാരിയാണെന്നും പൈ എന്ന സ്ഥലവുമായി ഇപ്പോള്‍ താന്‍ പ്രണയത്തിലായി കഴിഞ്ഞുവെന്നും വിസ്മയ തന്റെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
കുറച്ച് നാളുകള്‍ക്ക് വേണ്ടി മാത്രമാണ് പൈയില്‍ എത്തിയത്. എന്നാല്‍ കുംഫു ആസ്വദിക്കാന്‍ തുടങ്ങിയതോടെ താമസം നീട്ടിക്കൊണ്ടുപോയി. ആ തീരുമാനത്തില്‍ വളരെയധികം സന്തുഷ്ടയാണെന്നും ഇവിടുത്തെ മലനിരകളിലെ മനോഹരമായ കാഴ്ചകളും കുംഫു പരിശീലനവും ശരീരത്തിനെയും മനസിനെയും ശാന്തമാക്കുന്നതായിരുന്നുവെന്നും വിസ്മയ കുറിക്കുന്നു.
തന്നെ ക്ഷമയോടെ കുംഫു പരിശീലിപ്പിച്ച പരിശീലകര്‍ക്ക് നന്ദിയുണ്ടെന്നും ഇവിടേക്ക് തീര്‍ച്ചയായും മടങ്ങിവരുമെന്നും വിസ്മയ കൂട്ടിച്ചേർത്തു.
Discussion about this post