തെന്നിന്ത്യൻ നടി നിക്കി ഗൽറാണിയും നടൻ ആദിയും വിവാഹിതരാകുന്നു. കഴിഞ്ഞ ദിവസം ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞു.

നിക്കി തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പേജുകൾ വഴി ഇക്കാര്യം അറിയിച്ചത്. 24ന് ആയിരുന്നു നിശ്ചയമെന്നും എല്ലാവരുടെയും അനുഗ്രഹം ഉണ്ടാകണമെന്നും നിക്കി അറിയിച്ചു. നീണ്ട നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും ഒരുമിക്കുന്നത്.

അടുത്ത ബന്ധുക്കളെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട് വളരെ രഹസ്യമായിട്ടായിരുന്നു വിവാഹ നിശ്ചയം. ‘കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഞങ്ങൾ പരസ്പരം കണ്ടെത്തി, അത് ഇപ്പോൾ ഔദ്യോഗികമാകുകയാണ്. ഈ ദിവസം ഞങ്ങൾക്ക് ശരിക്കും പ്രധാനപ്പെട്ടതായിരിക്കും. ഞങ്ങളുടെ രണ്ട് കുടുംബങ്ങളുടെയും സാന്നിധ്യത്തിൽ ഞങ്ങൾ വിവാഹനിശ്ചയം നടത്തി. ഞങ്ങൾ ഒരുമിച്ച് ഈ പുതിയ യാത്ര ആരംഭിക്കുമ്പോൾ നിങ്ങളുടെ എല്ലാ സ്‌നേഹവും അനുഗ്രഹവും തേടുന്നു’, നിക്കി ഗൽറാണി കുറിച്ചു.
















Discussion about this post