ലോസ് ആഞ്ചലസ് : അമേരിക്കയിലെ ലോസ് ആഞ്ചലസില്‍ വച്ച് തനിക്കുണ്ടായ മോശം അനുഭവം തുറന്ന് പറഞ്ഞ് ബോളിവുഡ് നായിക സ്വര ഭാസ്കര്‍. കാറില്‍ വച്ചിരുന്ന സാധനങ്ങളുമായി ഊബര്‍ ഡ്രൈവര്‍ മുങ്ങിയെന്നാണ് ഊബര്‍ കസ്റ്റമര്‍ സപ്പോര്‍ട്ടിനെ ടാഗ് ചെയ്ത് സ്വര ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്.
Hey @Uber_Support
One of your drivers here in LA just took off with all my groceries in his car while I was on a pre-added stop! It seems there’s no way to report this on your app – it’s not a lost item! He just just took it. Can I please have my stuff back? 💁🏾♀️ #touristproblems— Swara Bhasker (@ReallySwara) March 23, 2022
ഊബര്‍ ട്രിപ്പില്‍ ചേര്‍ത്തിരുന്ന സ്റ്റോപ്പില്‍ ഇറങ്ങിയപ്പോഴാണ് ഡ്രൈവര്‍ താന്‍ വാങ്ങിയ പലചരക്ക് സാധനങ്ങളുമായി മുങ്ങിയതെന്ന് സ്വര പറയുന്നു. സാധനങ്ങള്‍ നഷ്ടപ്പെട്ടതല്ല, ഡ്രൈവര്‍ എടുത്തതാണെന്നും സാധനങ്ങള്‍ തിരികെ വേണമെന്നും ഊബറിനെ ടാഗ് ചെയ്ത് സ്വര ട്വീറ്റ് ചെയ്തു. ഉടന്‍ തന്നെ സഹായിക്കാമെന്നും ഡ്രൈവറുടേത് കമ്പനിയുടെ നിലവാരത്തിനനുസരിച്ചുള്ള പ്രവൃത്തിയല്ല എന്നും ഊബര്‍ മറുപടി നല്‍കിയിട്ടുണ്ട്.
Your experience is definitely not up to our standards. We’ve reached out via DM to connect. We want to help make this right for you.
— Uber Support (@Uber_Support) March 23, 2022
ഷീര്‍ ഖോര്മയാണ് സ്വരയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. സ്വവര്‍ഗാനുരാഗികളുടെ കഥ പറയുന്ന ചിത്രത്തിലെ അഭിനയത്തിന് സോഹോ ലണ്ടന്‍ ഇന്‍ഡിപെന്‍ഡന്റ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച സഹനടിയ്ക്കുള്ള പുരസ്കാരം സ്വര നേടിയിരുന്നു. ചിത്രം ഉടന്‍ ഇന്ത്യയില്‍ റിലീസ് ചെയ്യും.
Discussion about this post