മീ ടൂ വിവാദങ്ങളോട് പ്രതികരിച്ച് നടൻ വിനായകൻ. തനിക്ക് മീ ടൂവിൻ്റെ അർത്ഥം അറിയില്ലെന്നും താരം മാധ്യമങ്ങളോട് പ്രതികരിച്ചു. ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തിൽ ഏർപെടുവാൻ തോന്നിയാൽ അത് ചോദിക്കും. അതിനെയാണ് മീ ടൂ എന്ന് വിളിക്കുന്നത് എങ്കിൽ താൻ അത് വീണ്ടും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ‘ഒരുത്തീ’ എന്ന സിനിമയുടെ ഭാഗമായുള്ള പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു വിനായകൻ.
‘എന്താണ് മീ ടൂ? എനിക്ക് അറിയില്ല. പെണ്ണിനെ കയറി പിടിച്ചോ. അതാണോ? ഞാൻ ചോദിക്കട്ടെ ഒരു പെണ്ണുമായും എനിക്ക് ശാരീരിക ബന്ധത്തിൽ ഏർപ്പെടണം എന്നുണ്ടെങ്കിൽ എന്ത് ചെയ്യും. എന്റെ ലൈഫിൽ ഞാൻ പത്ത് സ്ത്രീകളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ആ പത്ത് സ്ത്രീകളോടും ഞാൻ ആണ് എന്നോടൊപ്പം ഫിസിക്കൽ റിലേഷൻഷിപ്പിൽ ഏർപ്പെടുമോ എന്ന് അങ്ങോട്ട് ചോദിച്ചത്. അതാണ് നിങ്ങൾ പറയുന്ന മീ ടൂ എങ്കിൽ ഞാൻ ഇനിയും ചോദിക്കും. എന്നോട് ഒരു പെണ്ണും ഇങ്ങോട്ട് വന്നു ചോദിച്ചിട്ടില്ല’ വിനായകൻ പറഞ്ഞു.
‘ഞാൻ പങ്കുവെക്കുന്ന എല്ലാ പോസ്റ്റും ചില ആളുകൾ ചില കാര്യങ്ങൾ വിട്ടു കളയുന്ന കാര്യങ്ങളാണ്. ലക്ഷകണക്കിന് ആളുകൾ എന്നെ ഫോളോ ചെയ്യുന്നുണ്ട്. ഏതെങ്കിലും ഒരുത്തന് കൊള്ളാൻ വേണ്ടിയാണ് ഞാൻ പോസ്റ്റ് ഇടുന്നത്. കൊണ്ടു കഴിഞ്ഞാൽ ഞാൻ ആ പോസ്റ്റ് കളയും. വിമർശനം ആണ് ഞാൻ ഇടുന്നത്. അത് അവർ ഏറ്റെടുത്താൽ അത് ഞാൻ മാറ്റും,’ ഫേസ്ബുക്ക് പോസ്റ്റുകളെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചത് ഇങ്ങനെ.