‘രാധേശ്യാമി’ന് ലഭിക്കുന്ന മോശം പ്രതികരണങ്ങളിൽ മനംനൊന്ത് പ്രഭാസിന്റെ കടുത്ത ആരാധകൻ ജീവനൊടുക്കി. ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിലെ തിലക് നഗറിലാണ് സംഭവം. ഓൺലൈൻ മാധ്യമങ്ങളിലും വന്ന നെഗറ്റീവ് നിരൂപണങ്ങളിലും റിപ്പോർട്ടുകളിലും മനംനൊന്താണ് 24കാരനായ രവി തേജ തൂങ്ങി മരിച്ചത്.
എന്നാൽ സിനിമ പ്രതീക്ഷകൾക്കൊത്ത് ഉയരാത്തതിന്റെ നിരാശയിലാണ് രവി വീട്ടിലെത്തിയതെന്നും സിനിമ മോശമാണെന്ന് അമ്മയോട് പറഞ്ഞിരുന്നതായും രവിയുടെ സുഹൃത്തുക്കൾ വെളിപ്പെടുത്തി. സിനിമ കണ്ട് വീട്ടിലെത്തിയ രവി വീട്ടിലെ സീലിങ് ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നു. ഏകദേശം 350 കോടി ബജറ്റിൽ നിർമിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രാധാ കൃഷ്ണ കുമാർ ആണ്.
പിരമിഡിലെ രഹസ്യ അറകള്‍ ‘തുറക്കുന്നു’ : ചരിത്രപ്രധാനമായ പരീക്ഷണത്തിനൊരുങ്ങി ശാസ്ത്രലോകം
ജനനം മുതൽ മരണം വരെ തന്റെ ജീവിതത്തിൽ എന്തെല്ലാം നടക്കുമെന്ന് വ്യക്തമായി അറിയാവുന്ന ഹസ്തരേഖ വിദഗ്ദനായ വിക്രമാദിത്യൻ എന്ന കഥാപാത്രമായാണ് താരം ചിത്രത്തിൽ എത്തുന്നത്. ലോകം മുഴുവൻ മാർച്ച് 11ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് സമ്മിശ്രപ്രതികരണങ്ങളാണ് ലഭിച്ചത്. ശക്തമായ തിരക്കഥയുടെ അഭാവമാണ് ചിത്രം താഴെ പോയതെന്നാണ് പലരുടെയും അഭിപ്രായം.
Discussion about this post