ദക്ഷിണ കൊറിയന്‍ പോപ് ബാന്‍ഡായ ബിടിഎസിന് ലോകമെങ്ങും പടര്‍ന്ന് കിടക്കുന്ന ആരാധകവലയമാണുള്ളത്. ഇന്ത്യയിലും കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ബിടിഎസ് ആര്‍മി ആണ് തങ്ങളെന്ന് ഏറെ അഭിമാനത്തോടെ പറയാറുണ്ട്. ഇങ്ങനെ എല്ലാവരെയും കയ്യിലെടുത്ത് ഇപ്പോളിതാ സിബിഎസ്ഇ പരീക്ഷയുടെ ചോദ്യപ്പേപ്പറില്‍ വരെ എത്തിയിരിക്കുകയാണ് ബിടിഎസ്.
ഒമ്പതാം ക്ലാസ് ഇംഗ്ലീഷ് പരീക്ഷയില്‍ ബിടിഎസ് ലോകമാകെ പടര്‍ന്ന് പിടിച്ചത് എങ്ങനെ എന്ന് ചോദിച്ചിരിക്കുകയാണ് സിബിഎസ്ഇ. സംഗീത ലോകത്തിന് ബിടിഎസ് ഇതുവരെ നല്‍കിയ പ്രധാനപ്പെട്ട സംഭാവനകളും അവരുടെ ഇതുവരെയുള്ള നേട്ടങ്ങളും ചോദിച്ചിട്ടുണ്ട്.
BTS is mentioned in CBSE class 9 exam, fans say: ‘Paper-setter must be an ARMY’ https://t.co/G4kSWaJP3y
via @htshowbiz— unicorn 🦄🦄 (@DeepaDevadiga5) March 9, 2022
മറ്റ് കെപോപ് ബാന്‍ഡുകളായ ബ്ലാക്പിങ്ക്, എക്‌സോ, തുടങ്ങിയവയെക്കുറിച്ചും ചോദ്യങ്ങളുണ്ടായിരുന്നു. ബാന്‍ഡുകളെക്കുറിച്ചുള്ള വിവരങ്ങളടങ്ങിയ ദീര്‍ഘമായ പാരഗ്രാഫ് ചോദ്യപ്പെപ്പറില്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ നിന്നുമാണ് ചോദ്യങ്ങള്‍ ചോദിച്ചത്. പാരഗ്രാഫില്‍ നിന്നും ഉത്തരങ്ങള്‍ കണ്ടെത്തി ഒറ്റ വാക്കിലോ വാചകത്തിലോ വിദ്യാര്‍ഥികള്‍ എഴുതണം.
“കെപോപ് ബാന്‍ഡുകള്‍ ലോകമെങ്ങും ഹിറ്റായപ്പോള്‍ വന്‍ പ്രതിഭാസമായി മാറിയ ബാന്‍ഡാണ് ബിടിഎസ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ നിരവധി ആല്‍ബങ്ങള്‍ അവര്‍ വിറ്റഴിച്ച് കഴിഞ്ഞു. സ്‌പോട്ടിഫൈയിലും യൂട്യൂബിലും കോടിക്കണക്കിന് കേള്‍വിക്കാരാണ് ബിടിഎസിനുള്ളത്. കൂടാതെ, ദക്ഷിണ കൊറിയയുടെ ഏറ്റവും വലിയ കയറ്റുമതിയിൽ ഒന്നായി ബിടിഎസ് മാറി – കോടിക്കണക്കിന് യുഎസ് ഡോളറിന് തുല്യമായ തുകയാണ് രാജ്യത്തേക്ക് ബിടിഎസ് എത്തിക്കുന്നത്.” ഒരു പാരഗ്രാഫ് പറയുന്നു.
Congratulations.. you are soo lucky . Here I am crying in the corner sitting with cbse english term 2 exam paper swearing at the people who prepared it . I wish I had the same question paper but unfortunately my paper was from Hyderabad region 😭😭
— Vicky (@Vicky110997) March 8, 2022
@cbseindia29 #cbse #bts #btsarmy #thankyouCBSE Thankyou very much CBSE for mentioning about the great band BTS and K-pop in your class 9th passage. We Armies are very happy and it'll be nice reply for haters too. Thankyou for mentioning their hard work, their success.
Thankyou. pic.twitter.com/mjcaoMnLuY— Bhavya Jain (@Bhavyaj2302) March 9, 2022
ചോദ്യം ഉള്‍പ്പെട്ട പരീക്ഷപേപ്പറിന്റെ ചിത്രമാണിപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. വിദ്യാര്‍ഥികള്‍ തന്നെയാണ് ചിത്രങ്ങള്‍ പങ്ക് വച്ചിരിക്കുന്നത്. ബിടിഎസിന്റെ ആരാധകന്‍ തന്നെയായിരിക്കണം ചോദ്യപ്പേപ്പര്‍ തയ്യാറാക്കിയത് എന്നാണ് ഒരാളുടെ കമന്റ്. മറ്റൊരാള്‍ പറഞ്ഞിരിക്കുന്നത് എങ്ങനെയെങ്കിലും കുട്ടികള്‍ ജയിച്ചു പൊയ്‌ക്കോട്ടെ എന്ന് കരുതി ആരോ മനപ്പൂര്‍വം ചെയ്തതാണെന്നാണ്. ഒന്നും പഠിക്കാതെ പോയവരും ബിടിഎസ് ചോദ്യത്തിലൂടെ മുഴുവന്‍ മാര്‍ക്കും വാങ്ങുമെന്നാണ് ആരാധര്‍ കുറിക്കുന്നത്.