രജിഷാ വിജയന്‍ നായികയായി എത്തുന്ന പുതിയ ചിത്രം ജൂണിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. മിന്നിമിന്നി കണ്ണു ചിമ്മി എന്ന ഗാനമാണ് പുറത്ത് വന്നിരിക്കുന്നത്. ഇഫ്തി സംഗീതം നല്‍കിയിരിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാറാണ്. അമൃത സുരേഷാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ഒരു പെണ്‍കുട്ടിയുടെ കൗമാരം മുതല്‍ യവ്വനത്തിലേക്കുള്ള യാത്രയും സംഭവ വികാസങ്ങളും പ്രമേയമാക്കി ഒരുക്കിയിരിക്കുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ അഹ്മദ് കബീറാണ്. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഫ്രൈഡേ ഫിലീം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ്.
Discussion about this post