വന്നത് ഷൂട്ടിന് വേണ്ടി, ഈ വീട്ടിലേയ്ക്ക് മാത്രമായി എത്തുമെന്ന് അന്ന് പറഞ്ഞു; ഇന്ന് വാക്ക് പാലിച്ച് അല്ലു അർജുൻ, ബംഗളൂരുവിലെത്തി പുനീത് രാജ്കുമാറിന്റെ വീട് സന്ദർശിച്ചു

Puneeth Rajkumar | Bignewslive

ബംഗളൂരു: സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ച് വിടപറഞ്ഞ കന്നഡ നടൻ പുനീത് രാജ്കുമാറിന്റെ കുടുംബം സന്ദർശിച്ച് തെലുങ്ക് സൂപ്പർ താരം അല്ലു അർജുൻ. പുനീതിന്റെ ബംഗളൂരുവിലെ വീട്ടിൽ എത്തിയാണ് താരം സന്ദർശനം നടത്തിയത്. പുനീതിന്റെ മൂത്ത സഹോദരൻ ശിവ രാജ്കുമാറുമായും കൂടിക്കാഴ്ച നടത്തി. ചിത്രം പങ്കുവച്ച് താരം തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്.

വന്നത് ഷൂട്ടിന് വേണ്ടി, ഈ വീട്ടിലേയ്ക്ക് മാത്രമായി എത്തുമെന്ന് അന്ന് പറഞ്ഞു; ഇന്ന് വാക്ക് പാലിച്ച് അല്ലു അർജുൻ, ബംഗളൂരുവിലെത്തി പുനീത് രാജ്കുമാറിന്റെ വീട് സന്ദർശിച്ചു

നേരത്തെ പുനീതിന്റെ കുടുംബത്തെ കാണാനും ആദരാഞ്ജലികൾ അർപ്പിക്കാനും ബംഗളൂരുവിൽ എത്തുമെന്ന് അല്ലു അർജുൻ പറഞ്ഞിരുന്നു. ‘ഇപ്പോൾ, ഞാൻ സിനിമാ പ്രമോഷനുകൾക്കായി വന്നിരിക്കുന്നു, ഞാൻ ഇവിടെയുണ്ട് എന്നതുകൊണ്ട് പുനീത് രാജ്കുമാറിന്റെ കുടുംബത്തെ കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അദ്ദേഹത്തിന്റെ കുടുംബത്തെ കാണാനും ആദരാഞ്ജലികൾ അർപ്പിക്കാനും മാത്രമായി ഞാൻ ബെംഗലുരുവിലേക്ക് മടങ്ങും. അത് എന്റെ കടമയാണ്, അദ്ദേഹത്തിന്റെ കുടുംബത്തോടുള്ള സ്നേഹത്തിന്റെയും ആദരവിന്റെയും പ്രകടനമാണ്’ എന്നാണ് അല്ലു അർജുൻ അന്ന് പറഞ്ഞത്.

ആ വാക്ക് പാലിച്ചാണ് ഇന്ന് വീട്ടിലേയ്ക്ക് മാത്രമായി അല്ലു അർജുൻ ബംഗളൂരുവിലെത്തിയത്. പുനീതിന്റെ അവസാന ചിത്രം ജെയിംസ് പ്രദർശനത്തിന് ഒരുങ്ങുകയാണ്. ചിത്രം മാർച്ച് 17ന് തീയേറ്ററുകളിൽ എത്തും. സിനിമയിലെ പുനീതിന്റെ ഭാഗങ്ങൾക്ക് ശബ്ദം നൽകിയിരിക്കുന്നത് സഹോദരൻ ശിവ രാജ്കുമാറാണ്. പുഷ്പയാണ് അല്ലു അർജുന്റെ ഒടുവിലായി എത്തിയത്. വേറിട്ട വേഷത്തിലൂടെ എത്തിയ ചിത്രം പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.

Exit mobile version