‘ബ്രോ ഡാഡി’ ചെയ്തതിന് നന്ദി, അല്ലെങ്കിൽ ഞാൻ ഒറ്റപ്പെട്ട് പോയേനെ പൃഥ്വിരാജിനോട് ഒമർ ലുലു

ഓടിടി റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തിയ പൃഥ്വിരാജിന്റെ ‘ബ്രോ ഡാഡി’ സംവിധാനം ചെയ്തതിന് നന്ദി പറഞ്ഞ് സംവിധായകൻ ഒമർ ലുലു രംഗത്ത്. ചിത്രം കണ്ട ശേഷം സംവിധായകൻ ഒമർ ലുലുവിന്റെ ഈ പ്രതികരണം സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

ബ്രോ ഡാഡി എന്ന ചിത്രം സംവിധാനം ചെയ്തതിന് പൃഥ്വിരാജിനോട് നന്ദിയുണ്ടെന്നും ഇല്ലെങ്കിൽ താൻ ഒറ്റപ്പെട്ടുപോകുമായിരുന്നുവെന്നുമാണ് ഒമർ പറയുന്നത്.

ബ്രോ ഡാഡി കണ്ട പലരും ചിത്രത്തെ ഒമർ ലുലു സംവിധാനം ചെയ്ത ‘ധമാക്ക’ എന്ന ചിത്രവുമായി താരതമ്യപ്പെടുത്തിയിരുന്നു.

also read- ബിസിനസ് പോലെ സിനിമ ചെയ്യാൻ വന്നവരല്ല ഞങ്ങൾ, മോഹൻലാൽ സ്വന്തം നിലയിൽ നിർമ്മാതാവായി, പണത്തിനോടുള്ള മോഹം കൊണ്ടാണോ എന്നറിയില്ല: ശ്രീനിവാസൻ

സിനിമയുടെ തീമാണ് ഈ സാദൃശ്യപ്പെടുത്തലിന് പിന്നിൽ. ചില സാമ്യതകൾ ധമാക്കയിലും ഉണ്ടെന്ന് സോഷ്യൽമീഡിയയിൽ അഭിപ്രായം ഉയർന്നിരുന്നു.

”ബ്രോ ഡാഡിക്ക്, നന്ദി പൃഥ്വിരാജ് സുകുമാരൻ, ഇല്ലെങ്കിൽ ഞാൻ മാത്രം ഒറ്റപ്പെട്ട് പോയേനെ..’ നാടോടിക്കാറ്റിലെ കഥാപാത്രങ്ങളായ ദാസന്റേയും വിജയന്റേയും ചിത്രം പങ്കിട്ട് ഒമർ ലുലു കുറിച്ചു.

also read- ഡ്രൈവിംഗ് ലൈസൻസ്, ഭ്രമം, പിന്നാലെ ‘ബ്രോ ഡാഡി’യിലും തട്ടിപ്പുകാരൻ സഹിൻ ആന്റണി; എന്താണ് നിങ്ങൾ തമ്മിലെ ബന്ധമെന്ന് പൃഥ്വിരാജിനോട് സന്ദീപ് വചസ്പതി

‘രാജുവേട്ടനോട് ഞാന്‍ ജീവിതകാലം മുഴുവൻ കടപ്പെട്ട് ഇരിക്കും ഒറ്റപ്പെട്ടുപോയ എന്നെ കൂടെ നിന്നു രക്ഷിച്ച എന്റെ പങ്കാളിയാണ് രാജുവേട്ടൻ രാജുവേട്ടൻ ഉയിർ’-പോസ്റ്റിൽ തന്നെ കമന്റായി ഒമർ ലുലു കുറിച്ചു

Exit mobile version