പ്രളയ ദുരിതമനുഭവിക്കുന്ന കേരളത്തിന് കൈത്താങ്ങുമായി ബോളിവുഡ് നടന് ഹൃതിക് റോഷന്. പ്രളയത്തില്‍ തകര്‍ന്ന കേരളത്തിലെ വീടുകള്‍ പുനര്‍നിര്‍മ്മിക്കാനുള്ള സഹായമാണ് താരം നല്‍കുന്നത്. ബോളിവുഡ് താരം ജാക്വലിന് ഫെര്‍ണാണ്ടസ് നേതൃത്യം നല്കുന്ന ഹാബിറ്റാറ്റ് ഫോര്‍ ഹ്യുമാനിറ്റി ഇന്ത്യ നടപ്പാക്കുന്ന റീബില്‍ഡ് കേരളമിഷന് പദ്ധതിക്കാണ് ഹൃത്വിക് സഹായം നല്‍കുക.
തമിഴ്നാട്ടില്‍ പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെ പുനര്‍നിര്‍മ്മാണത്തിനായി ജാക്വലിന് ബില്‍ഡ്സ് നടപ്പാക്കിയ പദ്ധതിയുടെ രണ്ടാം ഘട്ടമാണ് ഹാബിറ്റാറ്റ് ഫോര്‍ ഹ്യുമാനിറ്റി കേരളത്തില്‍ നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി ഡിസംബര്‍ ആദ്യവാരം ജാക്വലിന് കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. 6000 വീടുകളുടെ പുനര്‍നിര്‍മ്മാണമാണ് സംഘടനയുടെ ലക്ഷ്യം. ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാര്‍, ജോണ്‍ എബ്രഹാം, ശ്രദ്ധ കപൂര്‍ തുടങ്ങിയവരും പദ്ധതിയുടെ ഭാഗമായേക്കും.
Discussion about this post