തിരുവനന്തപുരം : കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ അന്താരാഷ്ട്ര ചലച്ചിത്ര മേള(ഐഎഫ്എഫ്‌കെ) മാറ്റിവച്ചു. 2022 ഫെബ്രുവരി നാല് മുതല്‍ തിരുവനന്തപുരത്ത് നടത്താനിരുന്ന 26ാമത് ചലച്ചിത്ര മേളയാണ് മാറ്റിവയ്ക്കാന്‍ തീരുമാനിച്ചത്.
കോവിഡ് സാഹചര്യത്തില്‍ മാറ്റമുണ്ടാകുന്നതിനനുസരിച്ച് മേള പിന്നീട് നടത്തും. പുതുക്കിയ തീയതി പിന്നീടറിയിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. 2021 ഡിസംബര്‍ 10 മുതല്‍ നടത്താനിരുന്ന മേള കോവിഡിനെ തുടര്‍ന്നാണ് ഫെബ്രുവരിയിലേക്ക് മാറ്റിയത്. ടിപിആര്‍ പത്തില്‍ താഴെയായതിന് ശേഷമായിരുന്നു ഫെബ്രുവരിയില്‍ മേള നടത്താനുള്ള തീരുമാനം.