കൊച്ചി: താനൊരു ഭയങ്കര ദേശീയ ചിന്താഗതിക്കാരനാണെന്ന് സിനിമാ താരം ഉണ്ണി മുകുന്ദൻ. എന്നാൽ തനിക്ക് രാഷ്ട്രീയ ബന്ധങ്ങളില്ലെന്നും ഇന്ത്യക്കെതിരെ എന്തു വന്നാലും എനിക്ക് ബുദ്ധിമുട്ടുണ്ടാകുന്ന കാര്യമാണെന്നും താരം സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. താരത്തിന്റെ തീവ്ര വലതുപക്ഷ രാഷ്ട്രീയത്തെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു മറുപടി.
‘0ഞാൻ ഭയങ്കര ദേശീയ ചിന്താഗതിക്കാരനാണ്. രാഷ്ട്രീയ ബന്ധമൊന്നും ഇതിലില്ല. Iam very natinalist in my terms. അത് കൊണ്ട് എനിക്ക് ചില കാര്യങ്ങൾ ഒ.ക്കെയല്ല, ചില കാര്യങ്ങൾ ഒ.ക്കെയാണ്. വിത്ത് പൊളിറ്റിക്‌സ് പൊളിറ്റിക്കൽ വ്യൂ കാണുമ്പോൾ പ്രോബ്‌ളമാറ്റിക്ക് ആയി തോന്നിപോകും.’
‘എന്നെ സംബന്ധിച്ച് ഇന്ത്യക്കെതിരെ എന്തു വന്നാലും എനിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. അതിന് ഞാൻ ഗണ്ണ് പിടിച്ചു നിൽക്കണമെന്നില്ല. ഞാൻ കൃത്യമായി തന്നെ നികുതി അടക്കുന്ന പൗരനാണ്. Anything going against my country against me എന്നാണ്. ഇതാണ് എൻറെ രാഷ്ട്രീയം. ഇതിൽ റൈറ്റ് വിങ് ഫീൽ ചെയ്യുകയാണെങ്കിൽ എനിക്ക് നിങ്ങളെ രക്ഷിക്കാനാവില്ല’; ഉണ്ണി മുകുന്ദൻ പറഞ്ഞു.
ദൈവങ്ങളെ ആരാധിക്കുന്ന കുടുംബമാണ് തന്റേത്. വീട്ടിൽ കൃഷ്ണനും രാമനും ശിവനും ഹനുമാൻ സ്വാമിയും ഉൾപ്പെടെയുള്ളവരുടെ ചിത്രങ്ങളുണ്ട്. ഇവരെ ആരേയും രാഷ്ട്രീയ പാർട്ടികളുടെ പ്രതീകങ്ങളായല്ല കാണുന്നതെന്നും അതുകൊണ്ടാണ് ഹനുമാൻ സ്വാമിയെ അപമാനിച്ചപ്പോൾ പ്രതികരിച്ചതെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. സന്തോഷ് കീഴാറ്റൂരുമായി സോഷ്യൽമീഡിയയിൽ തർക്കമുണ്ടായതിനെ സംബന്ധിച്ച് ഉണ്ണിമുകുന്ദൻ പ്രതികരിച്ചു.