എന്റെ കുട്ടി 10 വര്‍ഷം രോഗത്തെ വെല്ലുവിളിച്ചു, ഒടുവില്‍ രോഗം അവളെ വെല്ലുവിളിച്ചു! അവിടെ ഡോക്ടര്‍മാരും തോറ്റുപോയി.’ ശരണ്യയുടെ ഓര്‍ത്ത് അമ്മയുടെ പൊള്ളുന്ന വാക്കുകള്‍

Saranya Sasi | Bignewslive

നടി ശരണ്യ ശശി ഇന്നും പൊള്ളുന്ന ഓര്‍മ്മയായി നിഴലിക്കുകയാണ്. കാന്‍സറിനെ ചിരിയോടെ പൊരുതിയാണ് ശരണ്യ ലോകത്ത് നിന്ന് വിടവാങ്ങിയത്. കാന്‍സര്‍ പിടിപ്പെട്ട് ദുഃഖിച്ചിരിക്കുന്നവര്‍ക്ക് ആശ്വാസം പകരുന്നതായിരുന്നു ശരണ്യയുടെ പോരാട്ടം. ശരണ്യ വിടപറഞ്ഞിട്ട് മാസങ്ങള്‍ പിന്നിടുമ്പോള്‍ മകളെ ഓര്‍ത്ത് ഇപ്പോഴും കണ്ണീര്‍ വാര്‍ക്കുകയാണ് താരത്തിന്റെ അമ്മ.

അവന്‍ ഉറക്കമാണെന്ന് കരുതി, മറ്റൊന്നും അറിഞ്ഞിരുന്നില്ല; മകന്‍ പുലര്‍ച്ചെ കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത അറിഞ്ഞത് പോലീസില്‍ നിന്ന്, ആഘാതത്തില്‍ അനീഷിന്റെ കുടുംബം

ഇപ്പോഴിതാ സോഷ്യല്‍ മീഡിയക്ക് മുമ്പാകെ വീണ്ടും ശരണ്യയുടെ അമ്മ എത്തി. സിറ്റി ലൈറ്റ്‌സ് ശരണ്യാസ് വ്‌ലോഗ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് അമ്മ തന്റെ സങ്കടങ്ങളും മകളെ കുറിച്ചുമെല്ലാം മനസ്സ് തുറക്കുന്നത്. എല്ലാവരോടും ക്ഷമ ചോദിക്കുന്നതായി അമ്മ പറയുന്നു. അവളെ അവസാനമായി കാണാനെത്തിയ പലരോടും മോശമായി പെരുമാറി എന്ന് പറഞ്ഞുകേട്ടു. അത് ഒന്നും മനപൂര്‍വമല്ല. എല്ലാത്തിനും ക്ഷമ ചോദിക്കുന്നതായും അമ്മ പറയുന്നു.

അമ്മയുടെ വാക്കുകള്‍;

‘അറിയുന്നവരും അറിയാത്തവരുമായി ഒത്തിരിപ്പേരുടെ സ്‌നേഹം എന്റെ മോള്‍ക്ക് കിട്ടി. അതിനെല്ലാം തീര്‍ത്താല്‍ തീരാത്ത നന്ദിയുണ്ട്. അവളുടെ രോഗാവസ്ഥയുടെ ഗൗരവം കണക്കിലെടുക്കുമ്പോള്‍ പലരും കയ്യൊഴിയുകയാണ് പതിവ്. പക്ഷേ ഡോക്ടര്‍മാര്‍ അവളെ സ്‌നേഹത്തോടെ ചേര്‍ത്ത് നിര്‍ത്തി. എന്റെ മോളെ സ്വന്തം മോളെപ്പോലെ നെഞ്ചോടു ചേര്‍ത്തത്തിന് സീമ ജി നായരോട് നന്ദി പറയുന്നു.

രോഗത്തിന്റെ വിരസമായ ഇടവേളകളില്‍ യൂട്യൂബ് ചാനല്‍ അവള്‍ക്ക് വലിയൊരു ആശ്വാസമായിരുന്നു. അതില്‍ നിന്ന് കിട്ടിയ ചെറിയ വരുമാനം കൊണ്ട് ആശുപത്രിയിലെ ബില്‍ അടയ്ക്കാനും കഴിഞ്ഞു. കഴിഞ്ഞ 10 വര്‍ഷവും രോഗത്തെ വെല്ലുവിളിച്ചു എന്റെ കുട്ടി, പക്ഷേ ഒടുവില്‍ രോഗം എന്റെ മകളെ വെല്ലുവിളിച്ചു. അവിടെ ഡോക്ടര്‍മാരും തോറ്റുപോയി.

Exit mobile version