ബോളിവുഡ് താരം സണ്ണി ലിയോണിനെതിരെ മഥുരയിലെ പുരോഹിതന്മാര്‍ രംഗത്ത്. താരത്തിന്റെ ഏറ്റവും പുതിയ വീഡിയോ ആല്‍ബത്തിനെതിരെയാണ് രംഗത്ത് വന്നിരിക്കുന്നത്. ആല്‍ബം നിരോധിക്കണമെന്നാണ് ഉയരുന്ന ആവശ്യം.
‘മധുബന്‍ മേം രാധികാ നാച്ചെ’ എന്ന ഗാനരംഗത്തിലെ നൃത്തം അശ്ലീലമാണെന്നും മതവികാരങ്ങള്‍ വ്രണപ്പെടുത്തുന്നതാണെന്നുമാണ് ഇവരുടെ ആരോപണം. 1960ല്‍ കോഹിനൂര്‍ എന്ന ചിത്രത്തില്‍ മുഹമ്മദ് റാഫി പാടിയ ഗാനമാണ് സണ്ണി ലിയോണ്‍ ആല്‍ബത്തിനായി ഉപയോഗിച്ചിരിക്കുന്നത്.
ആല്‍ബം നിരോധിച്ച് നടിക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് വൃന്ദാവനിലെ സന്ത് നവല്‍ഗിരി മഹാരാജ് പറഞ്ഞു. കൃഷ്ണനും രാധയും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന വരികളെ അശ്ലീലം കലര്‍ത്തി നൃത്താവിഷ്‌കാരം ഒരുക്കിയെന്നാണ് വിമര്‍ശകരുടെ പക്ഷം.
നൃത്തത്തിലെ രംഗങ്ങള്‍ പിന്‍വലിച്ച് പരസ്യമായി മാപ്പ് പറഞ്ഞില്ലെങ്കില്‍ നടിയെ ഇന്ത്യയില്‍ തുടരാന്‍ അനുവദിക്കില്ലെന്നും ഇവര്‍ ഭീഷണിപ്പെടുത്തുന്നു. ഇക്കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് മധുബന്‍ എന്ന ആല്‍ബം പുറത്തിറങ്ങിയത്. കനിക കപൂറും അരിന്ദം ചക്രവര്‍ത്തിയുമാണ് ആല്‍ബത്തിന് വേണ്ടി ഗാനമാലപിച്ചത്.