ദിലീപുമായുള്ള വിവാഹത്തെ കുറിച്ച് മനസ്സുതുറന്ന് കാവ്യ. സിനിമയിലെ ഏറ്റവും അടുത്ത ചങ്ങാതി ആയിരുന്നു ദിലീപേട്ടന്‍ തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു വിവാഹമെന്നും കാവ്യ വെളിപ്പെടുത്തുന്നു.
ഞാനും ദിലീപേട്ടനും ഒന്നാകണം എന്ന് ഞങ്ങളേക്കാളും ആഗ്രഹിച്ചത് ഞങ്ങളെ സ്നേഹിച്ചവര്‍ ആണ്. എല്ലാം അപ്രതീക്ഷിതമായിരുന്നു സംഭവിച്ചത്. കൊച്ചുകുട്ടികളും മുത്തശ്ശിമാരും വരെ ആ കാര്യം ചോദിക്കുമായിരുന്നു. ചിരിച്ചുകൊണ്ട് ഒഴിഞ്ഞുമാറുകയായിരുന്നു താന്‍. ഭാവി നിശ്ചയിക്കുക ദൈവമാണ്. അതിലെ തെറ്റും ശരിയും നമുക്ക് നിര്‍ണയിക്കാന്‍ കഴിയില്ല. ശരിയായത് ചെയ്യുക. അതാണ് ഞങ്ങള്‍ ചെയ്തത്, കാവ്യ പറയുന്നു.
സിനിമയിലെ ഏറ്റവും അടുത്ത ചങ്ങാതി ആയിരുന്നു ദിലീപേട്ടന്‍. എന്ത് കാര്യവും മനസ്സില്‍ സൂക്ഷിക്കാന്‍ കൊടുത്താല്‍ അവിടെ അത് ഉണ്ടാകും. ജീവിതത്തില്‍ ഒരു കൂട്ടുവേണം എന്നത് വീട്ടുകാരുടെ സ്വപ്നം ആയിരുന്നു. പല തരത്തിലുള്ള അന്വേഷങ്ങള്‍ നടത്തി. ഒടുവില്‍ അത് ദിലീപേട്ടനില്‍ എത്തി. എന്നെ നന്നായി അറിയുന്ന ഒരാള്‍. അതുകൊണ്ടു ആരും എതിര് പറഞ്ഞില്ല.
പണ്ടൊക്കെ ഗോസിപ്പുകള്‍ കേള്‍ക്കുമ്പോള്‍ ചിരിക്കാന്‍ ഉള്ള വകയായിരുന്നു. ഒരുമിച്ചു ജീവിക്കുന്ന കാര്യം ആലോചിച്ചിരുന്നില്ല. നടന്‍ എന്നതിനേക്കാള്‍ ആ വ്യക്തിയോട് ആയിരുന്നു ബഹുമാനം ഉണ്ടായിരുന്നത്. ബന്ധങ്ങള്‍ക്ക് വിലകൊടുക്കുന്ന കൂട്ടുകാരന് ഒപ്പം ചേര്‍ന്നതില്‍ വളരെ സന്തോഷമുണ്ട്. വിവാഹത്തിന് ഒരാഴ്ച മുന്‍പായിരുന്നു ദിലീപേട്ടന്റെ ബന്ധുക്കള്‍ വീട്ടില്‍ വന്നത്.
ജാതകങ്ങള്‍ തമ്മില്‍ നല്ല ചേര്‍ച്ച. അടുത്ത ബന്ധുക്കളെ പോലും വിവാഹത്തിന്റെ തലേനാള്‍ ആണ് അറിയിച്ചത്. ഞങ്ങള്‍ ക്ഷണിച്ചവര്‍ ആരും രഹസ്യം പുറത്തു പറഞ്ഞില്ല. വിവാഹവാര്‍ത്ത അറിഞ്ഞുകൊണ്ട് ആളുകള്‍ കൂടും എന്ന പേടി കൊണ്ടായിരുന്നു രഹസ്യമാക്കിയത്. അതെല്ലാം ദൈവനിശ്ചയം ആണ്. ഇനി എന്താകും കാര്യങ്ങള്‍ എന്നൊന്നും പറയാനാകില്ല. ജീവിതം പഠിപ്പിച്ച പാഠം അതാണെന്നും കാവ്യ പറയുന്നു.
2009ലായിരുന്നു കാവ്യ-നിശാല്‍ ചന്ദ്രയുമായുള്ള വിവാഹം. എന്നാല്‍ ആ ബന്ധം അധികം നാള്‍ ഉണ്ടായിരുന്നില്ല. 2011ല്‍ ഇവര്‍ വേര്‍പിരിഞ്ഞു. ഇതിന് ശേഷം 2016ല്‍ ജനപ്രിയ നായകനായ ദിലീപിനെ ഏറെ ഗോസിപ്പുകള്‍ക്ക് ശേഷം താരം വിവാഹം ചെയ്തു. ദിലീപും മഞ്ജു വാര്യരും തമ്മിലുള്ള വിവാഹമോചനവും കാവ്യയുമായുള്ള വിവാഹവുമെല്ലാം അന്ന് വളരെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയങ്ങള്‍ ആയിരുന്നു.
കൊച്ചിയിലെ ഹോട്ടലില്‍ നടന്ന വിവാഹത്തില്‍ സിനിമാമേഖലയില്‍ നിന്നുള്‍പ്പടെയുള്ള ക്ഷണിക്കപ്പെട്ടവര്‍ മാത്രമാണ് പങ്കെടുത്തത്. 2018ല്‍ ദിലീപിനും കാവ്യയ്ക്കും പെണ്‍കുഞ്ഞ് ജനിച്ചു. മഹാലക്ഷ്മി എന്നാണ് പേര്. ദിലീപ്-മഞ്ജു ബന്ധത്തിലെ മകളായ മീനാക്ഷിയും ഇവരോടൊപ്പം ആണ് താമസിക്കുന്നത്.
ഇവരെല്ലാം ഒരുമിച്ചുള്ള ചിത്രങ്ങള്‍ ഇടയ്ക്കിടെ പങ്കുവെക്കാറുമുണ്ട്. ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തയുടന്‍ തന്നെ സോഷ്യല്‍ മീഡിയകളില്‍ വൈറലാകാറുമുണ്ട്. ദിലീപുമായുള്ള വിവാഹ ശേഷം കാവ്യ അഭിനയത്തില്‍ നിന്നും സോഷ്യല്‍ മീഡിയകളില്‍ നിന്നും മാറി നില്‍ക്കുകയാണ്.