മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ഷഫ്‌നയും സജിനും. തങ്ങളുടെ എട്ടാം വിവാഹ വാര്‍ഷിക ദിനത്തില്‍ ഷഫ്‌ന ഹൃദയം തൊടുന്ന കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ്. ഞാന്‍ പറയുന്നത് പോലെ ഇനിയും ഞാന്‍ പറഞ്ഞു കൊണ്ടേ ഇരിക്കും എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമാണ് നീയെന്ന് ഷഫ്‌ന കുറിച്ചു.
സജിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചാണ് താരത്തിന്റെ കുറിപ്പ്. താരം നായികയായി അഭിനയിച്ച പ്ലസ് ടു എന്ന ചിത്രത്തില്‍ സജിനും അഭിനയിച്ചിരുന്നു. ഈ സൗഹൃദം പ്രണയമായി മാറുകയും പിന്നീട് 2013ല്‍ ഇരുവരും വിവാഹിതരാവുകയും ചെയ്തു.
ഷഫ്‌നയുടെ കുറിപ്പ് ഇങ്ങനെ;
‘നമുക്ക് വിവാഹവാര്‍ഷികാശംസകള്‍…കഴിഞ്ഞ രാത്രി സംസാരിച്ചത് പോലെ നമ്മുടെ വിവാഹം കഴിഞ്ഞ് ഒരു മാസത്തിലേറെ ആയതേ ഉള്ളൂ എന്നാണ് എനിക്ക് അനുഭവപ്പെടുന്നത്. അത് നിന്നില്‍ നിന്നും കേള്‍ക്കുന്നതാണ് എനിക്കേറെ സന്തോഷം നല്‍കുന്ന കാര്യം. എന്നോടൊപ്പമുള്ള ജീവിതം നിന്നെ ബോറഡിപ്പിക്കുന്നില്ല എന്നത് എന്നെ സന്തോഷിപ്പിക്കുന്നു. അതാണ് നമ്മുടെ ജീവിതം ഇനിയുമേറെ മികച്ചതാക്കാന്‍ എന്നെ ആവേശം കൊള്ളിക്കുന്ന കാര്യവും. എന്നും ഞാന്‍ പറയുന്നത് പോലെ ഇനിയും ഞാന്‍ പറഞ്ഞു കൊണ്ടേ ഇരിക്കും എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമാണ് നീ…നീ ഇല്ലെങ്കില്‍ എന്റെ ജീവിതം എങ്ങനെയായിരിക്കുമെന്ന് എനിക്ക് ഊഹിക്കാന്‍ പോലും കഴിയില്ല..അതാണ് എന്റെ പേടിസ്വപ്നവും.
നിന്നെ എന്റെ അടുത്തേക്ക് അയച്ച അള്ളാഹുവിന്റെ സ്‌നേഹവും അനുഗ്രഹവും ഞാനറിയുന്നു. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു ഇക്കാ. നമുക്ക് ഒരുമിച്ച് നമ്മുടെ ജീവിതം കൂടുതല്‍ സാഹസികവും മനോഹരവുമാക്കാം.. കൈകള്‍ കോര്‍ത്തും മുറുകെ കെട്ടിപ്പിടിച്ചും പരിധിയില്ലാതെ ചുംബിച്ചും പരസ്പരം താങ്ങായും എന്നും കൂടെയിരുന്നും നമുക്ക് ഓരോ നിമിഷവും മുന്നോട്ട് പോകാം… വിവാഹ വാര്‍ഷികാശംസകള്‍..’